വൈവിധ്യ പൂര്‍ണമായ വിസ്‌മയലോകങ്ങളിലേക്കുള്ള കവാടമാണ് ഓരോ പുസ്‌തകവും. പട്ടിണിയായ മനുഷ്യന് പുത്തനൊരായുധമായും ജിജ്ഞാസുക്കള്‍ക്ക് അറിവിന്റെയും അനുഭവങ്ങളുടെയും അക്ഷയ ഖനിയായും പുസ്‌തകങ്ങള്‍ ഒപ്പം ചേരുന്നു.
ചിലര്‍ക്ക് വായന പ്രഭാതഭക്ഷണം പോലെ ഒരു നിത്യശീലമാണ്. അത് നമുക്ക് പ്രവര്‍ത്തിക്കാനുള്ള ഊര്‍ജവും വളരാനുള്ള പോഷകവും നല്‍കും. അതില്ലെങ്കില്‍ ഊര്‍ജമില്ലാതെ ചടച്ചും വളര്‍ച്ച മുരടിച്ചും പോകും.
പുസ്തകം സാംസ്‌ക്കാരികോല്‍പ്പന്നമാണ്. വായന സംസ്‌ക്കാരം കണ്ടെത്തുന്ന ഉപാധിയും. ഓരോ പുസ്തകവും അതില്‍ അടങ്ങിയിരിക്കുന്ന അമൂല്യ നിധി കണ്ടെത്താന്‍ വായനക്കാരെ ക്ഷണിക്കുന്നുണ്ട്. ആ നിധി കണ്ടെത്തുന്ന പൂട്ടും താക്കോലുമാണ് വായന.
വായനാദിനാശംസകള്‍