
നിർത്തിയിട്ട സ്കൂട്ടറിലേക്ക് കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.മുക്കം വെസ്റ്റ് മണാശേരിയിലാണ് സംഭവം. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ കളൻതോട് കണ്ടിയിൽ ഷരീഫാണ് മരിച്ചത്. കോഴിക്കോട് ഭാഗത്തുനിന്നും അമിത വേഗതയിൽ എത്തിയ കാറാണ് ഷരീഫിനെ ഇടിച്ചത്. ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം.

