
രണ്ട് ദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്വർണവില വീണ്ടും 70,000 കടന്നു. പവന് 280 രൂപ വർദ്ധിച്ച് 70,040 രൂപയായി. ഗ്രാമിന് 35 രൂപ കൂടി 8755 രൂപയായി. കഴിഞ്ഞ വെളളിയാഴ്ച ഒരു പവൻ സ്വർണത്തിന്റെ വില 69,760 രൂപയായിരുന്നു. ഈ നിരക്കിൽ ശനിയാഴ്ചയും ഞായറാഴ്ചയും മാറ്റമുണ്ടായിരുന്നില്ല.ആഗോള വിപണിയിൽ ഇന്ന് സ്വർണവില കൂടിയതാണ് കേരളത്തിലും വില വർദ്ധിക്കാൻ ഇടയാക്കിയത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പവൻ വില 73,040 രൂപയായിരുന്നു. ഏറ്റവും കുറഞ്ഞ വില 68,880 രൂപയുമായിരുന്നു. സംസ്ഥാനത്തെ വെളളിവിലയിൽ ഇന്ന് വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെളളിയുടെ വില 109 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 109,000 രൂപയുമാണ്. ഇന്നലെ ഒരു ഗ്രാം വെളളിയുടെ വില 108 രൂപയായിരുന്നു.

