National News

ബിരിയാണി കഴിച്ചിട്ട് പണം നൽകിയില്ല, ബില്ല് ചോദിച്ച ഹോട്ടൽ ജീവനക്കാരന് മർദനം ; നാല് പേർ അറസ്റ്റിൽ

മധ്യപ്രദേശിലെ ഷഹ്‌ദോലിലെ ‘റാസ ഹൈദരാബാദി’ ഹോട്ടലിൽ ബിരിയാണി കഴിച്ചിട്ട് പണം നൽകാതിരിക്കുകയും ഹോട്ടൽ ജീവനക്കാരനെ മർദിക്കുകയും ചെയ്ത സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഹോട്ടല്‍ ജീവനക്കാരനായ പ്രകാശ് രാജിനെ മര്‍ദിച്ച കേസിലാണ് അങ്കിത്, അനുരാഗ്, ബാബു, യാഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.

ഹോട്ടലിലെത്തിയ നാലംഗ സംഘം ബിരിയാണികഴിച്ചു. ഭക്ഷണം കഴിച്ചു കഴിഞ്ഞതിന് പിന്നാലെ പ്രകാശ് രാജ് ബില്ല് കൈമാറി. എന്നാൽ പണം നല്കില്ലെന്നായിരുന്നു സംഘത്തിന്റെ മറുപടി. പണം അടയ്ക്കണമെന്ന് പ്രകാശ് രാജ് ആവര്‍ത്തിച്ചതോടെ നാലംഗസംഘം യുവാവിനെ മര്‍ദിക്കുകയായിരുന്നു. വടിയും കസേരയും ഉപയോഗിച്ചായിരുന്നു ക്രൂരമര്‍ദനം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ആക്രമണത്തിന് പിന്നാലെ പ്രതികളായ നാലുപേരും സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. മര്‍ദനമേറ്റ പ്രകാശ് രാജ് പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!