ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തിക്കിടെ ഉണ്ടായ അ ക്രമ സംഭവത്തിൽ തെരുവിൽ വെടി ഉതിർത്ത് ഭീതി പടർത്തിയ സോനു, യൂനുസ് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന 28 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.
നീല കുർത്ത ധരിച്ച് ആൾക്കൂട്ടത്തിനിടയിൽ നിന്ന് വെടിയുതിർക്കുന്ന സോനുവിന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. തുടർന്ന് ആളെ മനസിലാക്കിയ പോലീസ് സി.ഡി പാര്‍ക്കിലെ സോനുവിന്റെ വീട്ടില്‍ പരിശോധന നടത്തുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയും ആയിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ 23 പേരെ അറസ്റ്റ് ചെയ്തു . ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ക്കും ഒമ്പത് പോലീസ് ഉദ്യോഗസ്ഥര്‍ക്കും രണ്ട് പ്രദേശവാസികള്‍ക്കും പരിക്കേറ്റിരുന്നു.
അക്രമസംഭവങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാവുമെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ രാകേഷ് അസ്താന അറിയിച്ചിരുന്നു.
ശനിയാഴ്ച ഹനുമാന്‍ ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഘോഷയാത്രയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടായതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

