ഹിന്ദി വാദത്തിൽ പ്രതികരണവുമായി ഇളയരാജയുടെ മകനും സംഗീത സംവിധായകനുമായ യുവൻ ശങ്കർ രാജ. കറുത്ത മുണ്ടും ഷർട്ടും ധരിച്ച് ഇരുണ്ട ദ്രാവിഡൻ അഭിമാനിയായ തമിഴൻ എന്ന ക്യാപ്ഷ്യനോടെ പങ്ക് വെച്ച ചിത്രമാണ് ഇപ്പോൾ വൈറലായത്. ഇത് നരേന്ദ്ര മോദിയെയും അംബേദ്കറെയും താര്യതമ്യം ചെയ്ത ഇളയരാജക്കുള്ള മറുപടിയാണ് എന്ന രീതിയിലും ചർച്ചകൾ നടക്കുന്നുണ്ട്.
‘അംബേദ്കര്‍ ആന്റ് മോദി: റീഫോമേഴ്സ് ഐഡിയാസ് പെര്‍ഫോമേഴ്സ് ഇംപ്ലിമെന്റേഷന്‍’ എന്ന പുസ്തകത്തിന് വേണ്ടിയെഴുതിയ ആമുഖത്തിലായിരുന്നു ഇളയരാജയുടെ താരതമ്യം. അംബേദ്കറും മോദിയും സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തില്‍നിന്ന് പ്രതിസന്ധികളോട് പോരാടി വിജയിച്ചവരാണ്. ഇരുവരും ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിച്ചവരാണ്. അവയെ ഇല്ലാതാക്കുന്നതിന് ഇരുവരും പ്രവര്‍ത്തിച്ചു. ചിന്തകളിൽ മാത്രം ഒതുങ്ങാതെ പ്രവർത്തനങ്ങളിലും വിശ്വസിക്കുന്ന പ്രായോഗിക മനുഷ്യരാണ് ഇരുവരുമെന്ന് ഇളയരാജ പറഞ്ഞു.
സംഗീതം ഒരുക്കാൻ തമിഴിനേക്കാൾ അനുയോജ്യമായ ഭാഷ ഹിന്ദിയാണ് എന്ന് ഇളയരാജ ഒരു അഭിമുഖത്തിൽ പറഞ്ഞതും ഇപ്പോൾ ചർച്ചയാകുന്നുണ്ട്.
. വിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ തമ്മില്‍ ആശയ വിനിമയത്തിന് ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്ന് അമിത് ഷാ പാര്‍ലമെന്റിന്റെ ഔദ്യോഗിക ഭാഷാ കമ്മിറ്റിയുടെ 37മത് യോഗത്തിൽ പറഞ്ഞിരുന്നു.ഹിന്ദിയെ രാജ്യത്തെ ഔദ്യോഗിക ഭാഷയാക്കാന്‍ യോജിച്ച സമയമാണിതെന്നും രാജ്യത്തിന്റെ ഒരുമയ്ക്ക് ഈ നീക്കം വളരെ പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. മറ്റ് ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പൗരന്മാര്‍ പരസ്പരം ആശയവിനിമയം നടത്തുമ്പോള്‍ അത് ഇന്ത്യയുടെ ഭാഷയിലായിരിക്കണം. എന്നാല്‍, പ്രാദേശിക ഭാഷകള്‍ക്കല്ല, ഇംഗ്ലീഷിന് പകരമായാണ് ഹിന്ദിയെ സ്വീകരിക്കേണ്ടതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെ എ ആർ റഹ്മാൻ, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തുടങ്ങിയവർ രംഗത്ത് വന്നിരുന്നു.