സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കാരുണ്യ മനസ്സുകളുടെ കൂട്ടായ്മയായ സൗഹൃദം കലാ സാംസ്കാരിക വേദി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നടത്തി വരുന്ന റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ ഇന്ന് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു, നിമ്മി സജി ആദ്യക്ഷത വഹിച്ച പരിപാടി കുന്ദമംഗലം mla പി ടി എ റഹീം ഉൽഘടനം നിർവഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എം ബാബുമോൻ മുഖ്യഥിതി ആയിരുന്നു,,ജയശങ്കർ, നജ്മൽ മലപ്പുറം, നവാസ് നെച്ചിയൻ,അബൂബക്കർ കുന്ദമംഗലം,മൻസൂർ കുന്ദമംഗലം, സജീവൻ തുടങ്ങിയവർ സംസാരിച്ചു ഷമീൽ കുന്നമംഗലം സ്വാഗതവും ലൈലാബി വണ്ടൂർ നന്ദിയും പറഞ്ഞു..
കേരളത്തിൽ 14 ജില്ലകളിലും സാന്ത്വനം പദ്ധതിയുടെ ഭാഗമായി വസ്ത്രം, ഭക്ഷണം മരുന്ന് തുടങ്ങിയവ അർഹരായ ആളുകൾക്ക് എത്തിച്ചു കൊടുക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകുകയാണെന്ന് ഭാരവാഹികളായ ജിജി വൈഗ, ഇക്ബാൽ പട്ടാമ്പി, റാഫി,ഷഫീക്, ഷാഹിദ് തുടങ്ങിയവർ അറിയിച്ചു.
സൗഹൃദം കലാ സാംസ്കാരിക വേദി റംസാൻ പച്ചക്കറി കിറ്റുകൾ നൽകി

