Local News

വിവാഹം 10 ദിവസം മുമ്പ് കോഴിക്കോട് നവവധു ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍;

കോഴിക്കോട് വിവാഹം കഴിഞ്ഞ് പത്താം നാൾ നവവധുവിനെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാലുശേരിക്ക് അടുത്ത് എകരൂൽ മാനിപുരം കാവില്‍ സ്വദേശിനി മുണ്ടേം പുറത്ത് പരേതനായ സുനില്‍ കുമാറിന്‍റെയും ജിഷിയുടെയും മകള്‍ തേജ ലക്ഷ്മിയെ (18)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.ഫെബ്രുവരി ഒന്‍പതാം തീയതിയാണ് ജിനു കൃഷ്ണയും തേജാലക്ഷ്മിയും ആര്യസമാജത്തില്‍ വെച്ച് വിവാഹം ചെയ്തത്.
തേജ ലക്ഷ്മിയുടെ വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.തേജ ലക്ഷ്മിയുടെ ഭര്‍ത്താവ് ജിനു കൃഷ്ണന്‍റെ വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്. ശനിയാഴ്ച രാവിലെ തേജ ലക്ഷ്മിയ്ക്ക് അനക്കമില്ലെന്ന് ഭര്‍ത്താവ് ജിനു പറയുമ്പോഴാണ് സംഭവം വീട്ടുകാര് അറിയുന്നത്. വീട്ടുകാര്‍ മുറിയിലെത്തിയപ്പോള്‍ തേജ ലക്ഷ്മി കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു. ജനല്‍ കമ്പിയില്‍ തുണി കുരുക്കിട്ട് കെട്ടിയിരുന്നു.
ബാലുശ്ശേരി പൊലീസും തഹസില്‍ദാറും സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ് അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!