National News

24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 22,270 പേർക്ക് 325 മരണങ്ങൾ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 22,270 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 325 മരണങ്ങളാണ് കോവിഡ് മൂലം ഇന്നലെ സ്ഥിരീകരിച്ചത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.07 ശതമാനത്തിൽ നിന്ന് 1.80 ശതമാനമായി കുറഞ്ഞു. പ്രതിവാര പോസിറ്റിവിറ്റി നിരക്കിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2.76 ശതമാനത്തിൽ നിന്ന് 2.50 ശതമാനമായാണ് കുറഞ്ഞത്.നിലവിൽ 2,53,739 സജീവ രോഗികളാണ് ഉള്ളത്. രോഗമുക്തി നിരക്കും 98.21 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

അതേസമയം, വെള്ളിയാഴ്ച വരെ 32 ലക്ഷത്തിലധികം വാക്സിൻ ഡോസുകൾ നൽകി. ഇതിൽ 1.26 ലക്ഷത്തിലധികം ഡോസുകൾ മുൻകരുതൽ ഡോസുകളായി മുൻഗണനാ വിഭാഗങ്ങൾക്ക് നൽകിയതാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!