information

അറിയിപ്പുകൾ

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് ജില്ലാ സഹകരണ ബാങ്കില്‍ ഡ്രൈവര്‍ (എന്‍സിഎ-എസ്.സി) (കാറ്റഗറി നം. 396/2018) തസ്തികയുടെ ചുരുക്കപ്പട്ടികയുടെ പകര്‍പ്പ് പ്രസിദ്ധീകരിച്ചു.

മണലിന് അപേക്ഷിക്കാം

കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രം മണലിനുളള അപേക്ഷ ക്ഷണിച്ചു. ് ആവശ്യമുളളവര്‍ വീടിന്റെ ബില്‍ഡിംഗ് പെര്‍മിറ്റ്/അനുമതി ലഭിച്ച പ്ലാന്‍/റേഷന്‍ കാര്‍ഡ്/ആധാര്‍ എന്നീ രേഖകളുടെ പകര്‍പ്പ് സഹിതം കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിന്റെ കോഴിക്കോട്, തിരുത്തിയാടുളള ഓഫീസില്‍ മാര്‍ച്ച് അഞ്ചിന് മൂന്ന് മണിക്കകം അപേക്ഷ എത്തിക്കണമെന്ന് റീജിയണല്‍ എഞ്ചിനീയര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്് 0495 2772394.

മത്സ്യത്തൊഴിലാളികള്‍ക്കുള്ള അറിയിപ്പ്

2020-2021 സാമ്പത്തിക വര്‍ഷം സമ്പാദ്യസമാശ്വാസ പദ്ധതിയില്‍ മത്സ്യതൊഴിലാളി/ അനുബന്ധതൊഴിലാളി വിഹിതം പ്രതിദിനം യഥാക്രമം 100, 240 രൂപ അടയ്ക്കാത്തവര്‍ ക്യാമ്പുകളില്‍ ഹാജരായി അടയ്ക്കണമെന്ന് റീജ്യണല്‍ എക്സിക്യൂട്ടീവ് അറിയിച്ചു.
വടകര മത്സ്യഭവന്‍, മൂടാടി മത്സ്യഭവന്‍, കൊയിലാണ്ടി ഹാര്‍ബര്‍, ബേപ്പൂര്‍, ചാലിയം മത്സ്യഭവന്‍, എന്നിവിടങ്ങളില്‍ ഫെബ്രുവരി 24 -നും പുതിയാപ്പ അരയസമാജത്തില്‍ ഫെബ്രുവരി 25 -നും ക്യാമ്പുകള്‍ നടക്കും.
2020- 2021 സാമ്പത്തിക വര്‍ഷത്തില്‍ വിഹിതമടക്കാത്തവര്‍ മാത്രം ക്യാമ്പുകളില്‍ ഹാജരായാല്‍ മതി. ഈ വര്‍ഷത്തെ സമ്പാദ്യസമാശ്വാസ പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ളവര്‍ ഹാജരാകേണ്ടതില്ല. .

ഇനി ഞാനൊഴുകട്ടെ മൂന്നാം ഘട്ട ക്യാമ്പയിന്‍ – ‘ വീണ്ടെടുക്കാം ജലശൃംഖലകള്‍ ‘ ജില്ലാതല ഉദ്ഘാടനം 21-ന്

ഹരിതകേരളം മിഷന്റെ ഭാഗമായി നീര്‍ച്ചാലുകളും പുഴകളും വീണ്ടെടുക്കുന്നതിനായി ഫെബ്രുവരി 28 വരെ ‘ഇനി ഞാനൊഴുകട്ടെ’- മൂന്നാം ഘട്ട ക്യാമ്പയിന്‍ – ‘വീണ്ടെടുക്കാം ജലശൃംഖലകള്‍’ എന്ന പേരില്‍ നടക്കും. ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 21 -ന് രാവിലെ 8 മണിക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ 48,49,50,53 വാര്‍ഡുകളിലൂടെ ഒഴുകുന്ന 6.5 കിലോമീറ്റര്‍ നീളമുള്ള മുണ്ടകന്‍ തോട് ശുചീകരിച്ചുകൊണ്ട് നടക്കും. എം എല്‍ എ വി കെ സി മമ്മദ്കോയ ഉദ്ഘാടനം ചെയ്യും. മേയര്‍ ഡോ.ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കലക്ടറും പങ്കെടുക്കും.
ജില്ലയിലെ എല്ലാ ഗ്രാമപഞ്ചയാത്ത്, നഗരസഭകളിലും ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി ഈ ക്യാമ്പയിന്‍ നടത്തും. തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, യുവജനങ്ങള്‍, വിവിധ സംഘടനകള്‍, വിദ്യാര്‍ത്ഥികള്‍, എന്നിവരുടെ പങ്കാളിത്തത്തോടെ ജനകീയമായാണ് ക്യാമ്പയിന്‍ നടത്തുന്നത്. വീണ്ടെടുത്ത തോടുകളുടേയും നീര്‍ച്ചാലുകളുടേയും തുടര്‍സംരക്ഷണം തൊഴിലുറപ്പ് പദ്ധതികളിലൂടേയും ലഭ്യമായ മറ്റ് പദ്ധതികളും സംയോജിപ്പിച്ച് നടപ്പിലാക്കും.

Avatar

news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!