
ഗാല്‍വനില്‍ ഇന്ത്യന്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടതായി ഒടുവില്‍ സമ്മതിച്ച് ചൈന. കഴിഞ്ഞവര്‍ഷം കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ ഇന്ത്യന്‍ സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടിരുന്നതായി പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ). ഗാല്‍വനിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികരുടെ ജീവന്‍ നഷ്ടപ്പെട്ടതായി. ആദ്യമായാണ് ചൈന തുറന്നുസമ്മതിക്കുന്നതെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് സൈനികര്‍ക്കും മരണാനന്തര ബഹുമതിയും പ്രഖ്യാപിച്ചതായും ചൈനീസ് സൈന്യത്തിന്റെ ഔദ്യോഗിക പത്രമായ പിഎല്‍എ ഡെയ്‌ലി റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാല്‍വനിലെ പോരാട്ടത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ചൈനീസ് സൈന്യത്തില്‍ 40ലധികം പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ചൈന അതിനോട് പ്രതികരിച്ചിരുന്നില്ല.

