വി സുരേന്ദ്രൻ മാസ്റ്റർ രചിച്ച ഗാന്ധി അവസാനത്തെ പിടിവള്ളി- ലോക സ്വരാജ് ഇല്ലെങ്കിൽ ഭൂമിയുടെ മരണം എന്ന കൃതി മുൻ മുഖ്യമന്ത്രി വി അച്യുത മേനോൻ ഫൌണ്ടേഷൻ തിരുവനന്തപുരം നൽകുന്ന സാമൂഹിക ശാസ്ത്ര കൃതിക്കുള്ള സുരേന്ദ്ര നാഥ് സ്മാരക പുരസ്കാരത്തിനർഹമായി. പുരസ്കാരം വി സുരേന്ദ്രൻ മാസ്റ്റർ റവന്യു മന്ത്രി കെ രജനിൽ നിന്ന് സ്വീകരിച്ചു. ഫൌണ്ടേഷൻ പ്രസിഡണ്ട് പ്രൊഫ : വിശ്വമംഗലം സുന്ദരേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡൽഹി ജവാഹർ ലാൽ നെഹ്റു സർവകലാശാല റിട്ടയേർഡ് പ്രൊഫ: ബി വിവേകാനന്ദൻ പുസ്തക അവലോകനം നടത്തി. സെക്രട്ടറി കെ ഷണ്മുഖ പിള്ള സ്വാഗതം പറഞ്ഞ പരിപാടിയിൽ വി ആർ ജനാർദ്ദനൻ നന്ദിയും പറഞ്ഞു. പുസ്തക രചയിതാവ് വി സുരേന്ദ്രൻ മാസ്റ്റർ മറുപടി പ്രസംഗം നടത്തി.