Trending

സി.എ. എ :പ്രതിരോധ ശൃംഖല തീർത്ത് ആരാമ്പ്രം ഹുദ സെന്റർ വിദ്യാർത്ഥികൾ

ഭരണഘടന തത്വങ്ങൾ പിച്ചിച്ചീന്തി, രാജ്യത്തെ പൗരൻമാരെ മതാടിസ്ഥാനത്തിൽ വിഭജിക്കാനും പിറന്ന മണ്ണിൽ നിന്നും ആട്ടിപ്പായിക്കാനും ഫാസിസ്റ്റ് ഭരണകൂടം നടത്തുന്ന കുതന്ത്രങ്ങൾക്കെതിരെ ആരാമ്പ്രം ഹുദ സെൻറർ മദ്‌റസ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും തീർത്ത പ്രതിരോധ ശൃംഖല ശ്രദ്ധേയമായി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉറച്ച പ്രഖ്യാപനവുമായി നിരവധി പേർ ശൃംഖലയിൽ അണി ചേർന്നു. മടവൂർ ഗ്രാമപഞ്ചായത്ത് അംഗം സക്കീന മുഹമ്മദ് വായിച്ച ഭരണഘടന ആമുഖം എല്ലാവരും ഏറ്റുചൊല്ലി. മദ്റസ പി.ടി.എ പ്രസിഡണ്ട് എം.അബ്ദുൽ റശീദ്, ശുക്കൂർ കോണിക്കൽ, നിസാർ പുല്ലോ റക്കാവിൽ, സലാം ചക്കാലക്കൽ, നാസർ പി.ടി, ഹുസൈൻ പുതിയോട്ടിൽ, മാതൃസമിതി ചെയർപേഴ്സൺ നജ്ല സി.വി, സി.കെ സുബൈദ, കെ.പി മൈമൂന തുടങ്ങിയവർ നേതൃത്വം നൽകി

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!