Trending

കുന്ദമംഗലം ലഹരി വസ്തുക്കളുടെ താവളമോ കുന്ദമംഗലത്ത് വീണ്ടും കഞ്ചാവ് വേട്ട : ഒന്നര കിലോയോളം കഞ്ചാവുമായി വയനാട് സ്വദേശിയായ യുവാവിനെ പിടികൂടി

കുന്ദമംഗലം ലഹരി വസ്തുക്കളുടെ താവളമോ കുന്ദമംഗലത്ത് വീണ്ടും കഞ്ചാവ് വേട്ട : ഒന്നര കിലോയോളം കഞ്ചാവുമായി വയനാട് സ്വദേശിയായ യുവാവിനെ പിടികൂടി: റിമാന്റ് ചെയ്തു.
കുന്നമംഗലം കോഴിക്കോട് ജില്ലയിലെ ഇടനിലക്കാർക്ക് വിൽപ്പനക്കായി കൊണ്ടുവന്ന ഒന്നര കിലോയോളം കഞ്ചാവുമായി വയനാട് മാനന്തവാടി കടയാട്ട് സ്വദേശി കണിയാംകണ്ടി മൻസൂർ(30) ആണ് പോലീസിന്റെ പിടിയിലായത്.
രാത്രി കാലങ്ങളിൽ കോഴിക്കോട്-വയനാട് ഹൈവേ കേന്ദ്രീകരിച്ച് ലഹരിമാഫിയ സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ല പോലീസ് മേധാവി
.എ.വി ജോർജ്ജ് ഐ.പി.എസ് ന്റെ നിർദ്ദേശത്തെത്തുടർന്ന് കോഴിക്കോട് ജില്ലാ ലഹരി വിരുദ്ധ സ്പെഷൽ സ്ക്വാഡിന്റെയും ലോക്കൽ പോലീസിന്റെയും നേതൃത്വത്തിൽ രാത്രികാലങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു.
ശനിയാഴ്ച രാത്രി പട്രോളിങ്ങിനിടെ കുന്നമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ പതിമംഗലത്ത് പോലീസ് ജീപ്പ് കണ്ട് വെപ്രാളപ്പെട്ട് റോഡരികിൽ നിർത്തിയിട്ട ബൈക്ക് സ്റ്റാർട്ട് ചെയ്ത് രക്ഷപ്പെട്ടുപോകാൻ ശ്രമിച്ച യുവാവിനെ തടഞ്ഞു നിർത്തി നടത്തിയ പരിശോധനയിലാണ് ജാക്കറ്റിനുള്ളിൽ ഒളിപ്പിച്ച് സൂക്ഷിച്ച നിലയിൽ കാണപ്പെട്ട 1.240 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്.
ബാംഗ്ലൂരിലുള്ള സുഹൃത്ത് വഴിയാണ് വിൽപ്പനക്കായി കഞ്ചാവ് വാങ്ങിക്കുന്നതെന്നും കോഴിക്കോട് ജില്ലയിലുള്ള ചില്ലറ വിൽപ്പനക്കാർക്ക് വിൽക്കാനായി കൊണ്ടുവന്നതാണെന്നും
പ്രതിയെ ചോദ്യം ചെയ്തതിൽ പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള കുന്ദമംഗലം ഇത്തരം ലഹരി മാഫിയ സംഘങ്ങൾവില്ലനകേന്ദ്രമാക്കാനുള്ള ശ്രമത്തിലാണെന്ന് സംശയിിക്കേണ്ടിയിരിിക്കും.പോലീസ് മാത്രം വിചാരിച്ചാൽ ഇത്തരം സംഘങ്ങളെ തടയാനാവില്ലെന്നതിന്റെ തെളിവാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലെ വിൽപനക്കാരനായ വിദ്യാർത്ഥിയെ കുന്ദ മംഗലം പോലീസ് ജീവനക്കാരുടെ സഹായ ത്തോടെ പിടിച്ചത്.നാട്ടുകാരും രക്ഷിതാക്കളൂം വിചാരിച്ചാൽ മാത്രരമെ ഇത്തതരം സാമൂഹിക വിപത്തിനെ നിയന്ത്രിക്കാനാവൂ.
ജില്ലയിൽ ലഹരിയുടെ ഉപയോഗം കുറച്ചു കൊണ്ടുവരുന്നതിനായി ജില്ലാ ലഹരി വിരുദ്ധ സ്പെഷൽ സ്ക്വാഡിന്റെ(ഡൻസാഫ്) നേതൃത്വത്തിൽ ജില്ലയിലെ ലഹരിമാഫിയക്കെതിരായി ശക്തമായ നടപടികൾ പോലീസ് സ്വീകരിച്ചു വരുന്നുണ്ടെന്നും
പ്രതിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ലഹരിമാഫിയക്കെതിരെ ശക്തമായ തുടർ നടപടികളുണ്ടാവുമെന്നും നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ .പി.സി ഹരിദാസ് പറഞ്ഞു.
നാല് ദിവസത്തിനിടെ രണ്ടാം തവണയാണ് കുന്നമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് പിടികൂടുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച 10 കിലോയിലധികം കഞ്ചാവുമായി ആരാമ്പ്രം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കുന്ദമംഗലം പോലീസ് സബ്ബ് ഇൻസ്പെക്ടർ ശ്രീജിത്ത് ടി.എസ്, എ.എസ്.ഐ അബ്ദുൾ മുനീർ, ഡ്രൈവർ സി.പി.ഒ ധന്യേഷ്. ടി ഹോംഗാർഡ് ഗോപാലകൃഷ്ണൻ ഡൻസാഫ് സ്ക്വാഡ് അംഗങ്ങളായ അഖിലേഷ്.കെ, നവീൻ.എൻ, രജിത്ത് ചന്ദ്രൻ, ജിനേഷ്.എം, സുമേഷ് എ.വി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!