Trending

കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ മാലിന്യം തമിഴ്‌നാട്ടില്‍ തള്ളുന്നതായി പരാതി;സര്‍ക്കാര്‍ ഇടപെടാത്തതിനെതിരെ തമിഴ്‌നാട് ബിജെപി 

കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ മാലിന്യം തമിഴ്‌നാട്ടില്‍ തള്ളുന്നതായി പരാതി. ആര്‍സിസിയില്‍ നിന്നുള്ള മാലിന്യം അടക്കമാണ് തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലായി തള്ളുന്നത്. മാലിന്യപ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടാത്തതിനെതിരെ തമിഴ്‌നാട് ബിജെപി രംഗത്തെത്തി. പൊതുജനങ്ങളെ കൂട്ടി കേരളത്തിലേക്ക് ജനുവരി ആദ്യവാരം മാര്‍ച്ച് നടത്തുമെന്ന് കെ അണ്ണാമലൈ പറഞ്ഞു. പൊലീസില്‍ പരാതിനല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
സ്വാകാര്യ ആശുപത്രികളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങളും വിവിധ ഏജന്‍സികള്‍ തമിഴാനാട്ടിലാണ് കൊണ്ട് വന്ന് തള്ളുന്നത്. തമിഴ്‌നാട്ടിലെ ജലാശയങ്ങളില്‍ അടക്കമാണ് മാലിന്യം നിക്ഷേപിച്ചത്. കന്യാകുമാരി തിരുനെല്‍വേലി തെങ്കാശി ജില്ലകളില്‍ നിന്ന് വ്യാപക പരാതി ഉയരുന്നുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.അതേസമയം മാലിന്യം സംസ്‌കരിക്കാന്‍ കരാറെടുത്ത കമ്പനികളുമായി സര്‍ക്കാരിന് ബന്ധമില്ലെന്നും വിഷയം പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!