ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാൻ തീരുമാനിച്ച് നടൻ കമൽഹാസൻ.ഡിസംബർ 24 ന് യാത്രയിൽ പങ്കെടുക്കാനാണ് തീരുമാനം. നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസൻ ഡൽഹിയിൽ അടുത്തയാഴ്ച രാഹുൽ ഗാന്ധിക്കൊപ്പം ചേരുമെന്നാണ് അദ്ദേഹത്തിന്റെ പാർട്ടിയായ മക്കൾ നീതി മയ്യം അറിയിച്ചത്.
യാത്രയിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി തന്നെ ക്ഷണിച്ചിട്ടുണ്ടെന്ന് ചെന്നൈയിൽ ഭാരവാഹികളെ അഭിസംബോധന ചെയ്യവെ കമൽഹാസൻ പറഞ്ഞു. ദേശീയ തലസ്ഥാനത്ത് രാഹുൽ ഗാന്ധി നയിക്കുന്ന കാൽനട ജാഥയിൽ തങ്ങളുടെ നേതാവ് ഹാസന്റെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തകർ പങ്കെടുക്കുമെന്ന് എംഎൻഎം വക്താവ് മുരളി അപ്പസ് പിടിഐയോട് പറഞ്ഞു.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നിലവിൽ രാജസ്ഥാനിലുണ്ട്, ഡിസംബർ 24 ന് ഡൽഹിയിൽ പ്രവേശിക്കും. തുടർന്ന് ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, ഒടുവിൽ ജമ്മു കശ്മീർ എന്നിവിടങ്ങളിലേക്ക് നീങ്ങുന്നതിന് മുമ്പ് എട്ട് ദിവസത്തെ ഇടവേളയുണ്ടാകും.