ബോളിവുഡ് ചിത്രം പത്താനെതിരെ വിവാദങ്ങൾ ആളിക്കത്തവെ ട്വിറ്ററിലൂടെ ആരാധകരുമായി സംവദിച്ച് നായകൻ ഷാരൂഖ് ഖാൻ.പത്താൻ മുതൽ ഇഷ്ടസിനിമകളും രാം ചരണും കെ.ജി.എഫും വരെ ഈ ചോദ്യോത്തര വേളയിൽ വിഷയങ്ങളായി.ചക്ദേ ഇന്ത്യ, സ്വദേശ് പോലുള്ള ചിത്രങ്ങൾ എന്തുകൊണ്ട് ചെയ്യുന്നില്ലെന്ന് ഒരു ആരാധകൻ ചോദിച്ചു. അതൊക്കെ ചെയ്തതല്ലേ, എത്ര തവണ ചെയ്യണം’ എന്ന് ഷാരൂഖ് തിരിച്ചുചോദിച്ചു.ഇഷ്ടസിനിമകളേക്കുറിച്ചും ഷാരൂഖ് മനസുതുറന്നു. ‘സ്റ്റാൻലി കുബ്രിക്കിന്റെ സിനിമകളിൽ ക്ലോക്ക് വർക്ക് ഓറഞ്ച് ആണ് ഏറ്റവും ഇഷ്ടമെന്നും ഷോഷാങ്ക് റിഡംപ്ഷൻ, മിഷൻ ഇംപോസിബിൾ സീരീസ് തുടങ്ങിയവയും ഇഷ്ടമാണ്. നോളൻ ചിത്രങ്ങളിൽ മെമെന്റോയും പ്രസ്റ്റീജുമാണ് പ്രിയം. അദ്ദേഹം പറഞ്ഞു.’ആരാധകരുടെ സ്നേഹത്തിനും സമയത്തിനും നന്ദി പറഞ്ഞ താരം, തന്റെതന്നെ സിനിമയിലെ ‘പിക്ചർ അഭി ബാക്കി ഹേ…’ എന്ന ഡയലോഗും കുറിച്ചു