പത്തനംതിട്ട ആറന്മുള പോലീസ് സ്റ്റേഷനിൽ യുവതിക്കു നേരെ പീഡനശ്രമം നടത്തിയ പൊലീസുകാരന് സസ്പെൻഷൻ.സിപിഒ സജീഫ് ഖാനെയാണ് സസ്പെൻഡ് ചെയ്തത്.ജീവനക്കാരിയുടെ പരാതിയിൽ പത്തനംതിട്ട വനിത പൊലീസ് കേസെടുത്തു.കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൊലീസുകാരന്‍ യുവതിയെ കടന്നുപിടിച്ചത്.നേരത്തെയും ഇയാള്‍ ഈ യുവതിയെ കടന്നുപിടിച്ചിരുന്നു. ഇനി മേലില്‍ ഇത് ആവര്‍ത്തിക്കരുതെന്ന് അവര്‍ താക്കീത് നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും ഇയാളുടെ ഭാഗത്തുനിന്ന് ഇത്തരം പെരുമാറ്റം ഉണ്ടയാതിന് പിന്നാലെ യുവതി എസ്എച്ച്ഒയ്ക്ക് പരാതി നല്‍കുകയായിരുന്നു.ഇയാൾ നിലവിൽ ഒളിവിലാണ്.