
കുന്ദമംഗലം: യു.ഡി.എഫ് ധാരണ ഗ്രാമ പഞ്ചായത്തിന്റെആ രോഗ്യവിദ്യാഭ്യാസസ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ
മുസ്ലീം ലീഗിലെ ടി.കെ സൗദതൽസ്ഥാനം രാജിവെച്ചു. ഗ്രാമ പഞ്ചായത്തിലെ വാർഡ് 7 ൽ നിന്നും തിരഞ്ഞെടുക്കപെട്ട കന്നി അംഗമായ സൗദആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും ശുചിത്വ മേഖലയിലും തന്റെതായ മികവ് കൊണ്ട് വൻ മുന്നേറ്റം നടത്താൻ സാധിച്ചിട്ടുണ്ട് എന്ന അവകാശവാദത്തോട്കൂടിയാണ് ചെയർപേഴ്സൺ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത്.രണ്ടര വർഷക്കാലം തനിക്ക് കിട്ടിയ അവസരം ഫലപ്രദമായി ഉപയോഗിക്കാൻ ഭരണ സമിതിയുടേയും, ജീവനക്കാരുടേയും, ജനങ്ങളുടേയും, ഭരണ പ്രതിപക്ഷ അംഗങ്ങളുടെ സഹകരണം ഉള്ളത് കൊണ്ട് തന്നെ ഒര്പാട് വികസന പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു എന്ന് സൗദപറയുന്നു

