കുന്നമംഗലം: എസ് വൈ എസ് പന്തീർപാടം യൂണിറ്റ് കമ്മറ്റിയുടെ നേതൃത്ത്വത്തിൽ ആരംഭിക്കുന്ന സാന്ത്വന കേന്ദ്രം ലോഞ്ചിംഗ് ഇന്ന് വൈകുന്നേരം 4:30 ന് പന്തീർപാടത്ത് നടന്നു. അര ലക്ഷത്തോളം രൂപയുടെ മെഡിക്കൽ ഉപകരണങ്ങളാണ് കേന്ദ്രത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.എസ് വൈ എസ് പന്തീർപാടം യൂണിറ്റ് പ്രസിഡന്റ് സിദ്ധീഖ് സഅദിയുടെ അദ്ധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത് പതിമംഗലം സർക്കിൾ സെക്രട്ടറി അബ്ദുറഹിമാൻ സഖാഫി ഉദ്ഘാടനം ചെയ്തു .എസ് വൈ എസ് ജില്ലാ എക്സിക്യുട്ടീവ് മെമ്പർ എം.ടി ശിഹാബുദ്ധീൻ സഖാഫി സന്ദേശ പ്രഭാഷണം നടത്തി.വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് ഖാലിദ് കിളിമുണ്ട, പാലക്കൽ മുഹമ്മദ്, ഒ സലീം, ജയരാജൻ, ഹരിദാസൻ , അശ്റഫ് കായക്കൽ, കെ പി ഗണേഷൻ, മുനീർ വട്ടക്കണ്ടി, പാറപ്പുറത്ത് രാജൻ, തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
അഷ്റഫ് സഖാഫി പതിമംഗലം, ശുകൂർ സഖാഫി, ഇസ്മായിൽ കുട്ടി ഹാജി തുടങ്ങിയവർ സംബന്ധിച്ചു. മുൻഷിദ് പികെ സ്വാഗതവും അദ്നാൻ കെ ടി നന്ദി യും പറഞ്ഞു.