Trending

തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പിൽ 78 ശതമാനം പോളിംഗ്

സംസ്ഥാനത്തെ 12 ജില്ലകളിലെ 28 തദ്ദേശസ്വയംഭരണ വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 78 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌ക്കരൻ അറിയിച്ചു.
കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ ഒരു വാർഡിലും വൈക്കം, ഷൊർണ്ണൂർ, ഒറ്റപ്പാലം, തലശ്ശേരി എന്നീ മുനിസിപ്പാലിറ്റികളിലെ ഓരോ വാർഡിലും കാസർഗോഡ്  മുനിസിപ്പാലിറ്റിയിലെ രണ്ട് വാർഡുകളിലും പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,          ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്  ജില്ലകളിലെ 21 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണൽ ബുധനാഴ്ച (ഡിസംബർ 18) രാവിലെ 10ന് ആരംഭിക്കും.

ഉപതിരഞ്ഞെടുപ്പ് നടന്ന ഓരോ തദ്ദേശസ്വയംഭരണ വാർഡുകളിലേയും രേഖപ്പെടുത്തിയ പോളിംഗ് ശതമാനം താഴെപ്പറയുന്ന ക്രമത്തിലാണ്.
പത്തനംതിട്ട ജില്ലയിലെ കടപ്ര ഗ്രാമ പഞ്ചായത്തിലെ ഷുഗർ ഫാക്ടറി (59.58), കോന്നി ഗ്രാമ പഞ്ചായത്തിലെ എലിയറയ്ക്കൽ(70.16), ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റി ഗ്രാമ പഞ്ചായത്തിലെ ഹൈസ്‌കൂൾ വാർഡ് (90.98), പുളിങ്കുന്ന് ഗ്രാമ പഞ്ചായത്തിലെ ചതുർത്ഥ്യാകരി (80.53), പത്തിയൂർ ഗ്രാമ പഞ്ചായത്തിലെ കരുവറ്റുംകുഴി (85.34), ദേവികുളങ്ങര ഗ്രാമ പഞ്ചായത്തിലെ കുമ്പിളിശ്ശേരി (80.37), കോട്ടയം ജില്ലയിലെ അകലകുന്നം ഗ്രാമപഞ്ചായത്തിലെ പൂവത്തിളപ്പ് (74.55), വിജയപുരം ഗ്രാമപഞ്ചായത്തിലെ നാല്പാമറ്റം (81.8), വൈക്കം മുനിസിപ്പാലിറ്റിയിലെ എൽ.എഫ്. ചർച്ച് (78.46), ഇടുക്കി ജില്ലയിലെ വണ്ടൻമേട് ഗ്രാമ പഞ്ചായത്തിലെ ശാസ്തനട (73.14), എറണാകുളം ജില്ലയിലെ മലയാറ്റൂർനീലീശ്വരം ഗ്രാമ പഞ്ചായത്തിലെ തോട്ടുവ (83.74), തൃശ്ശൂർ ജില്ലയിലെ മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ പൊങ്ങണംകാട്(82.22), മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ താണവീഥി (77.72), പാലക്കാട് ജില്ലയിലെ ഷൊർണ്ണൂർ മുനിസിപ്പാലിറ്റിയിലെ തത്തംകോട് (84.13), ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ ചേരിക്കുന്ന് (75.22), മലപ്പുറം ജില്ലയിലെ പുൽപ്പറ്റ ഗ്രാമപഞ്ചായത്തിലെ തോട്ടെക്കാട് (84.35), കോഴിക്കോട് ജില്ലയിലെ ചോറോട് ഗ്രാമ പഞ്ചായത്തിലെ കൊളങ്ങാട്ട്താഴെ (83.87), വില്യാപ്പള്ളി  ഗ്രാമ പഞ്ചായത്തിലെ കൂട്ടങ്ങാരം (77.05), മണിയൂർ ഗ്രാമ പഞ്ചായത്തിലെ എടത്തുംകര (85.55), പതിയാരക്കര (71.18), ഉണ്ണികുളം ഗ്രാമ പഞ്ചായത്തിലെ നെരോത്ത് (84.95), വയനാട് ജില്ലയിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ കോക്കുഴി (82.87), കണ്ണൂർ ജില്ലയിലെ രാമന്തളി ഗ്രാമ പഞ്ചായത്തിലെ ഏഴിമല (78.19), കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ എടക്കാട്(80.6), തലശ്ശേരി മുനിസിപ്പാലിറ്റിയിലെ ടെമ്പിൾ (68.8), കാസർഗോഡ് ജില്ലയിലെ ബളാൽ ഗ്രാമ പഞ്ചായത്തിലെ മാലോം (71.58), കാസർഗോഡ് മുനിസിപ്പാലിറ്റിയിലെ ഹൊണ്ണമൂല (71.44), തെരുവത്ത് (54.39).

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!