Trending

ആദര്‍ശ സമ്മേളനങ്ങള്‍ക്ക് മറുപടി പറയാന്‍ ലീഗ് ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണം; കെഎം ഷാജിക്കെതിരെ സമസ്ത വിദ്യാര്‍ത്ഥി വിഭാഗം

കെഎം ഷാജിക്കെതിരെ സമസ്ത വിദ്യാര്‍ത്ഥി വിഭാഗം. മതപണ്ഡിതരെ ഇകഴ്ത്താന്‍ ലീഗ് വേദികള്‍ ഉപയോഗിക്കുന്ന ഷാജിയെ പാര്‍ട്ടി നിലക്ക് നിര്‍ത്തണമെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ. പി അഷ്‌റഫ് കുറ്റിക്കടവ് പറഞ്ഞു. സമസ്ത മുശാവറ അംഗങ്ങളെ നീചമായ ഭാഷയില്‍ വിമര്‍ശിക്കുന്നത് ലീഗ് സമസ്ത ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുമെന്നും ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ ഷാജി ഇല്ലാതാക്കുന്നുവെന്നും വിമര്‍ശനമുണ്ട്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.

എസ്‌കെഎസ്എസ്എഫിന്റെ ആദര്‍ശ സമ്മേളനങ്ങള്‍ക്ക് മറുപടി പറയാന്‍ ലീഗ്, ഷാജിയെചുമതലപ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും കുറിപ്പിൽ പറയുന്നു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മതപണ്ഡിതന്‍മാരെ ഇകഴ്ത്താന്‍ ലീഗ് വേദികള്‍ ഉപയോഗിക്കുന്ന കെ.എം ഷാജിയെ പാര്‍ട്ടി നിലക്ക് നിര്‍ത്തണം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സമുന്നതരായ പണ്ഡിതന്മാരെയും മുശാവറ അംഗങ്ങളെയും നീചമായ ഭാഷയില്‍ അധിക്ഷേപിക്കുന്നത് ആവര്‍ത്തിക്കുകയാണ് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയായ കെഎം ഷാജി. സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴാതിരിക്കാന്‍ നേതൃതലത്തില്‍ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ മറുഭാഗത്ത് കെ. എം ഷാജി നടത്തുന്ന പ്രഭാഷണങ്ങള്‍ ഇതിന് വിഘാതം സൃഷ്ടിക്കുകയാണ്.

സമസ്തയുടെയും എസ്.കെ.എസ്.എസ്.എഫിന്റെയും നേതൃത്വത്തില്‍ നടക്കുന്ന അഹ്ലുസ്സുന്നയുടെ ആദര്‍ശ പ്രഭാഷണങ്ങള്‍ക്ക് ഓരോ സമയത്തും മറുപടി പറയാന്‍ കെ. എം ഷാജിയെ പാര്‍ട്ടി ചുമതലപ്പെടുത്തിയതാണോ എന്ന് ഉത്തരവാദപ്പെട്ടവര്‍ വ്യക്തമാക്കണം. മതവിരുദ്ധമായ വാദങ്ങളെയും ചെയ്തികളെയും സമൂഹത്തില്‍ എവിടെ കണ്ടാലും തിരുത്തുക എന്നത് സമസ്തയുടെ ബാധ്യതയാണ്. ഇസ്ലാമിന്റെ ഒന്നാം ഖലീഫയായ അബൂബക്കര്‍ സിദ്ധീഖ് (റ) വിവരമില്ലാത്തവരായിരുന്നു എന്ന തരത്തില്‍ കെ.എം ഷാജി ഒരു പൊതുവേദിയില്‍ പറഞ്ഞപ്പോള്‍ അതിനെ പണ്ഡിതോചിതമായി തിരുത്തിയ സമസ്ത നേതാക്കള്‍ക്കെതിരെ അദ്ദേഹം കള്ള പ്രചരണങ്ങളും വ്യക്ത്യാധിക്ഷേപവും നടത്തുകയാണ്.

അറപ്പുളവാക്കുന്ന ഭാഷയിലുള്ള പ്രഭാഷണങ്ങള്‍ കൊണ്ട് സമസ്ത പ്രവര്‍ത്തകരെ ആദര്‍ശ ക്യാമ്പയിനില്‍ നിന്ന് പിന്തിരിപ്പിക്കാമെന്നത് ഷാജിയുടെ വ്യാമോഹം മാത്രമാണ്. സി. ഐ. സി വിഷയത്തിലുള്ള സമസ്ത മുശാവറയുടെ തീരുമാനത്തിന് വിരുദ്ധമായ പ്രചരണങ്ങള്‍ക്കും ഷാജി ലീഗ് വേദികള്‍ നിരന്തരം ഉപയോഗിക്കുന്നത് പാര്‍ട്ടി നേതൃത്വം ഗൗരവത്തില്‍ കാണണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!