National News

ബി.പി.സി.എല്‍ ഏറ്റെടുക്കാന്‍ താത്പര്യപത്രം നല്‍കി വേദാന്ത ഗ്രൂപ്പ്

Vedanta submits preliminary EoI for BPCL, terms bid as 'exploratory'

പൊതുമേഖല എണ്ണക്കമ്പനിയായ ബി.പി.സി.എലിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ സ്വകാര്യ കുത്തക കമ്പനിയായ വേദാന്ത ഗ്രൂപ്പ് രംഗത്ത്. ഓഹരി വാങ്ങുന്നതിന് പ്രാഥമിക താല്‍പര്യപത്രം നല്‍കിയതായി കമ്പനി സ്ഥിരീകരിച്ചു.
ബി.പി.സി.എലിലെ 52.98ശതമാനം ഓഹിരകളാണ് സര്‍ക്കാര്‍ വില്‍ക്കുന്നത്. താല്‍പര്യപത്രം നല്‍കുന്നതിനുള്ള അവസാനതിയതി നവംബര്‍ 16ആയിരുന്നു. നിലവിലുള്ള എണ്ണ-വാതക ബിസിനസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ബി.പി.സി.എലുമായുള്ള കൂട്ടുകെട്ട് ഗുണംചെയ്യുമെന്നാണ് വേദാന്ത കരുതുന്നത്.

അതേസമയം, സര്‍ക്കാര്‍ ഇതുസംബന്ധിച്ച് വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബി.പി.സി.എലിനെ ഏറ്റെടുക്കാന്‍ സാധ്യതയുള്ള വിദേശ കമ്പനികളുടെ കൂട്ടത്തില്‍ സൗദി ആരാംകോയുടെ പേരാണ് തുടക്കംമുതല്‍ കേട്ടിരുന്നത്. എന്നാല്‍ സൗദി ആരാംകോയും രാജ്യത്തെതന്നെ വന്‍കിട കമ്പനികളിലൊന്നായ റിലയന്‍സ് ഇന്‍ഡസ്ട്രീസും താല്‍പര്യപത്രം നല്‍കിയിട്ടില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!