കെട്ടാങ്ങല്‍: നീതി നിഷേധത്തിനെതിരെയും ഭരണകൂടത്തിന്റെ സ്വേഛാധിപത്യത്തിനെതിരെയും യൂത്ത് ലീഗ് നടത്തുന്ന ഇടപെടല്‍ മാതൃകാപരമാണെന്ന് നിയമസഭ പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീര്‍ പറഞ്ഞു. അനിവാര്യ ഘട്ടത്തില്‍ പോലും പ്രതികരിക്കാന്‍ കഴിയാതെ പ്രഗല്‍ഭ യുവജന സംഘടനകള്‍ ഭരണ വര്‍ഗ്ഗത്തിന്റെ കുഴലൂത്തുകാരായി അധപതിച്ചിരിക്കയാണെന്ന് അദ്ദേഹം പരിഹസിച്ചു. കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ യൂത്ത് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് എം.ബാബുമോന്‍ അധ്യക്ഷത വഹിച്ചു.ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യു.സി.രാമന്‍ ,ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.എ.ഖാദര്‍ മാസ്റ്റര്‍, കെ.മൂസ്സ മൗലവി, ഖാലിദ് കിളിമുണ്ട, അബൂബക്കര്‍ ഫൈസി മലയമ്മ, എന്‍.പി.ഹംസ മാസ്റ്റര്‍, എന്‍ എം.ഹുസൈന്‍, അഹമ്മദ് കുട്ടി അരയങ്കോട്, ഒ.ഹുസ്സൈന്‍, കെ.എം.എ.റഷീദ്, എ.കെ.ഷൗക്കത്തലി, ശിഹാബ് പാലക്കുറ്റി, അരിയില്‍ മൊയ്തീന്‍ ഹാജി,സൈദ് ബാവ ,എന്‍.പി.ഹമീദ് മാസ്റ്റര്‍, ഒ.സലീം, ഉനൈസ് പെരുവയല്‍, ഷാഫി വെള്ളിപറമ്പ് ,കെ.ജാഫര്‍ സാദിഖ്, പി.കെ.ഹഖീം മാസ്റ്റര്‍, ലത്തീഫ് മാസ്റ്റര്‍ ,ഐ.സല്‍മാന്‍, നൗഷാദ് പുത്തൂര്‍ മഠം, സലീംകുറ്റിക്കാട്ടൂര്‍, റഷീദ് മൂര്‍ക്കനാട് ,ഷാക്കിര്‍ പാറയില്‍,ഷമീര്‍ പാഴൂര്‍, അന്‍സാര്‍ പെരുവയല്‍, മുആദ് ,മുംതാസ് ഹമീദ്, കുഞ്ഞിമരക്കാര്‍ മലയമ്മ, റസാഖ് പുള്ളന്നൂര്‍ സംസാരിച്ചു.സുലൈമാന്‍ മേല്‍പ്പത്തൂര്‍ വിഷയം അവതരിപ്പിച്ചു.ജനറല്‍ സെക്രട്ടറി ഒ.എം.നൗഷാദ് സ്വാഗതവും പി.സിറാജ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.