മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കുന്ദ മംഗലം ഗ്രാമപഞ്ചായത്തിൽ ഒന്നാം ഘട്ട ദേശീയ ആട് വസന്ത പ്രതിരോധ കുത്തിവെയ്പ്പ് തുടങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ ഉദ്ഘാ ടനം ചെയ്തു വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ യു സി പ്രീതി , ഗ്രാമ പഞ്ചായത്ത് അംഗം ഷൈജ വളപ്പിൽ, സീനിയർ വെറ്ററിനറി സർജൻ ഡോ അബ്ദുൾ സലാം, ലൈവ്സ്റ്റോക് ഇൻസ്‌പെക്ടർമാരായ കെ എം ടിനു, കെ നിഖിൽ. ആട് കർഷകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.