Trending

ജാർഖണ്ഡ് നിയമസഭാ തെരെഞ്ഞെടുപ്പ്; ആം ആദ്മി പാർട്ടി മത്സരിക്കില്ല; ഇന്ത്യ സഖ്യത്തിന് വേണ്ടി പ്രചാരണം നടത്തും

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കില്ല.
സഖ്യത്തിൽ ഒന്നോ രണ്ടോ സീറ്റുകൾക്ക് വേണ്ടി വിലപേശുന്നതിൽ കാര്യമില്ലെന്നും സംസ്ഥാനത്ത് ഇന്ത്യ സഖ്യത്തിന് വേണ്ടി പ്രചാരണം നടത്താനുമാണ്‌ തീരുമാനം. ജാർഖണ്ഡിലെ പാർട്ടി ഘടകത്തിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞ ശേഷമാണ് തീരുമാനം കൈക്കൊണ്ടത്. 2019ൽ81 സീറ്റുകളിൽ 21 ഇടത്ത് മത്സരിച്ചെങ്കിലും ഒരിടത്ത് പോലും വിജയിച്ചില്ല.

അതിനിടയിൽ ബിജെപി ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തവന്നേക്കും. പല മണ്ഡലങ്ങളിലും പുതുമുഖങ്ങളെ സ്ഥാനാർത്ഥിയാക്കാനാണ് നീക്കം. കോൺഗ്രസിന്റെയും ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഉടൻ പുറത്തിറക്കാൻ ആണ് നീക്കം.അതിനിടെ അമിത ആത്മവിശ്വാസം ഒഴിവാക്കി 2025 ലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് ഉത്സാഹത്തോടെ തയ്യാറാകണമെന്ന് അരവിന്ദ് കെജ്രിവാള്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.ജാര്‍ഖണ്ഡില്‍ നവംബര്‍ 13 നും 20 നും രണ്ട് ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ് നടക്കുക. നവംബര്‍ 23 ന് ഫലമറിയാം. നിലവില്‍ ഇന്ത്യാ ബ്ലോക്ക് കക്ഷികളായ ജെഎഎമ്മും കോണ്‍ഗ്രസുമാണ് സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്നത്. ഇവിടെ ഏത് വിധേനയും ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

Avatar

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!