കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ കുടിവെള്ളം മുടങ്ങി.ഞായറാഴ്ച മുതലാണ് ആശു പത്രിയിലെ നാല് നിലകളിലായി 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന കുടിവെള്ള സംവിധാനം തകരാറിലായത്. ശുദ്ധജല വിതരണവും ചൂട് വെള്ളത്തിന്റെ വിതരണവും ആണ് കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലിൽ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന് കേടുപാട് ഉണ്ടായതോടെയാണ് കുടിവെള്ളം മുടങ്ങിയത്. ഇതോടെ വെള്ളത്തിന് ഹോട്ടലുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികളുടെ കൂട്ടിരിപ്പുകാർ
2020 ൽ രണ്ടേമുക്കാൽ ലക്ഷം രൂപ മുടക്കി വെച്ച ട്രീറ്റ് മെന്റ് പ്ലാന്റ് ആണ് ഇടിമിന്നലിൽ നശിച്ചത്. പ്ലാന്റ് സ്ഥാപിച്ച ഹൈബ്രിഡ് ടെക്നോ സൊലൂഷ്യൻ കമ്പനിയുടെ അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്നും ജല വിതരണം പുന സ്ഥാപിക്കാൻ നടപടി തുടങ്ങിയെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

