National News

ഒറ്റക്കെട്ടായി അംഗീകരിച്ചു;സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും

സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും.വിജയവാഡയിൽ നടക്കുന്ന 24–ാം പാർട്ടി കോൺഗ്രസ് രാജയുടെ പേര് ഒറ്റക്കെട്ടായി അംഗീകരിച്ചു.ഇതാദ്യമായാണ് ഡി രാജ പാര്‍ട്ടി സെക്രട്ടറിയായി തെരഞ്ഞെടുപ്പിലൂടെ ചുമതലയേല്‍ക്കുന്നത്.തമിഴ്നാട്ടിൽനിന്നുള്ള ദലിത് നേതാവാണ് ഡി.രാജ. 2019 ൽ ജൂലൈയിൽ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് എസ്.സുധാകർ റെഡ്ഡി സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് രാജ ജനറൽ സെക്രട്ടറിയായത്.വലിയ ഉത്തരവാദിത്വമാണ് തനിക്ക് ലഭിച്ചിരിക്കുന്നത്. പ്രതീക്ഷക്കൊത്ത് താനും നേതൃത്വവും പ്രവർത്തിക്കുമെന്നും പാർട്ടിക്ക് നന്ദിയെന്നും രാജ പ്രതികരിച്ചു.സി പി ഐ ദേശീയ കൗൺസിലേക്ക് കേരളത്തിൽ നിന്ന് കാനം രാജേന്ദ്രൻ ഉള്‍പ്പെടെ പതിനാറ് പേര്‍ പുതിയ ദേശീയ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!