Local News

കുന്ദമംഗലം ഹെവൻസ് പ്രീ സ്കൂളിൽ ഹെവൻസ് ഫെസ്റ്റ് ന് തുടക്കം

കുന്ദമംഗലം ഹെവൻസ് പ്രീ സ്കൂളിൽ ഹെവൻസ് ഫെസ്റ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ വൈജ്ഞാനിക കലാ രംഗങ്ങളിലെ കഴിവുകൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.സർഗാത്മക കഴിവുകൾ വികസിപ്പിച്ചെടുക്കാൻ സഹായകമാകുന്ന തരത്തിലുള്ളതായിരിക്കും മത്സരങ്ങളും പരിപാടികളും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങൾ നാളെ സമാപിക്കും.ഹെവൻസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ജസീന മുനീർ സ്വാഗതം പറഞ്ഞു. മാനേജർ സിബ്ഗത്തുള്ള അധ്യക്ഷ സ്ഥാനം അലങ്കരിച്ചു..എംസിഇടി വൈസ് ചെയർമാൻ പി എം ശരീഫുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ഖിറാഅത്ത് ഹാസിം കലീം നിർവഹിച്ചു. എംസിഇടി ട്രഷറർ എം.കെ സുബൈർ സമാപന പ്രസംഗം നടത്തി. . ജെ ഐ എച്ച് പ്രാദേശിക അമീർ ഇ.പി.ലിയാക്കത്തലി , പിടിഎ പ്രസിഡണ്ട് ഷിഫാ ഷെറിൻ / കെ.കെ.അബ്ദുർ ഹമീദ്, എന്നിവർ ആശംസകൾ നേർന്നു സ്റ്റാഫ് സി ക്രറട്ടറി റംസി നന്ദി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!