ആഴ്ചയിലെ ഏറ്റവും മോശം ദിവസം തിങ്കളാഴ്ചയെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഗിന്നസ് ലോക റെക്കോർഡ്. ട്വിറ്ററിലായിരുന്നു പ്രഖ്യാപനം.വാരാന്ത്യത്തിന് ശേഷം വരുന്ന ആദ്യ ദിവസമെന്ന നിലയില്‍ തിങ്കളാഴ്ചയെക്കുറിച്ച് പലരും കളിയായും കാര്യമായും പരാതിപ്പെടാറുണ്ടായിരുന്നു. ഇത് ശരിവെക്കുന്നതാണ് ഗിന്നസ് ബുക്കിന്റെ പ്രഖ്യാപനമെന്നാണ് പലരുടെയും പ്രതികരണം.ഗിന്നസിന്റെ ഈ പ്രഖ്യാപനത്തിന് വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്.തിങ്കളാഴ്ച തന്നെയാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.