2022 -23 വർഷം വ്യവസായ വകുപ്പിന് കീഴിൽ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിച്ച് 4 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി നടന്നു വരികയാണ്.ഇതിന്റെ ഭാഗമായി 6 പഞ്ചായത്തുകളിലും മുക്കം മുനിസിപ്പാലിറ്റിയിലുമായി നടപ്പു വർഷം 1014 സംരംഭങ്ങൾ ആരംഭിക്കുന്നതിനാണ് ലക്ഷ്യം വെച്ചിട്ടുള്ളത്.ഇതിനകം തന്നെ 520 (51%) എണ്ണം ആരംഭിച്ചിട്ടുണ്ട്.തിരുവമ്പാടി 67/130 ,കൂടരഞ്ഞി 34/84 , പുതുപ്പാടി 85/190, കോടഞ്ചേരി 82/157,കാരശ്ശേരി 85/142, കൊടിയത്തൂർ 64/128,മുക്കം 103/183 എന്നിങ്ങനെയാണ് സംരംഭങ്ങൾ കൈവരിച്ച പുരോഗതി.31.52 കോടി രൂപയുടെ നിക്ഷേപം ലഭിച്ച പദ്ധതിയിലൂടെ 1081 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.ഉദ്പാദനമേഖല 87,സേവനമേഖല 164,കച്ചവടമേഖല 269 എന്നിങ്ങനെയാണ് സംരംഭങ്ങൾ ആരംഭിച്ചിട്ടുള്ളത്.ഓരോ പഞ്ചായത്തിലും സംരംഭകരെ സഹായിക്കുന്നതിനും മാർഗനിർദേശങ്ങൾ നൽകുന്നതിനുമായി ഓരോ ഇന്റേണുകളെ നിശ്ചയിച്ച് നൽകിയിട്ടുണ്ട്.എല്ലാ തിങ്കൾ,ബുധൻ ദിവസങ്ങളിലും ഇവരുടെ സേവനം തദ്ദേശസ്ഥാപനങ്ങളിൽ ലഭ്യമാണ്.ലോൺ സബ്‌സിഡി സംരംഭക മേളകൾ എല്ലാ ഭരണസ്ഥാപനങ്ങളിലും ഇതിനകം നടന്നു കഴിഞ്ഞു.ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലെ പോരായ്മകൾ പരിഹരിച്ചു മുന്നോട്ട് പോകുന്നതിനും നിയോജകമണ്ഡല തലത്തിൽ സംരംഭക മീറ്റ് നടത്തുന്നതിനും യോഗം തീരുമാനിച്ചു.
ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്ത യോഗത്തിൽ മുക്കം നഗരസഭാ ചെയർമാൻ പി.ടി ബാബു,കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി,കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു കളത്തൂർ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ബീന തങ്കച്ചൻ,അലക്‌സ് തോമസ് ,മേഴ്‌സി പുളിക്കാട്ട്,ആദർശ് ജോസഫ്,വി.പി സ്മിത,ശംലൂലത്ത് തുടങ്ങിയവരും വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ,ലീഡ് ബാങ്ക് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.