ദീപാവലി ആഘോഷിക്കാന്‍ ടെക് ഭീമന്‍ ഗൂഗിളും.ഗൂഗിൾ സെർച്ചിൽ പോയ്അവിടെ നിന്നും ദീപാവലി എന്ന് സെർച്ച് ചെയ്താൽ ഉടനെ തന്നെ ആനിമേറ്റഡ് ദീപവും ചെരാതും റെഡിയായ ഒരു സ്ക്രീൻ തെളിയും. ദീപാവലിയ്ക്ക് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് പുതിയ ഫീച്ചറുമായി ഗൂഗിൾ എത്തിയിരിക്കുന്നത്. അതായത്, നിങ്ങള്‍ ഗൂഗിളില്‍ ദീപാവലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തിരയുമ്പോഴാണ് നിങ്ങള്‍ക്ക് ദീപം കത്തിച്ച് ദീപാവലി ആഘോഷിക്കാനുള്ള അവസരം ലഭിക്കുന്നത്. നേരത്തെ ഹോളിക്കും നിറങ്ങൾ വാരിവിതറാൻ അവസരം ഗൂഗിൾ ഒരുക്കിയിരുന്നു. എവിടെ ക്ലിക്ക് ചെയ്താലും ഇഷ്ടമുള്ള നിറങ്ങൾ സ്ക്രീനിൽ നിറയും. ഇവിടെ ഇപ്പോൾ പരമ്പരാഗത ‘ദിയ’യിൽ ക്ലിക്ക് ചെയ്യുന്നത് വഴി സ്‌ക്രീനിലേക്ക് ഒന്നിലധികം മൺവിളക്കുകൾ പൊങ്ങി വരും. ഒപ്പം സ്‌ക്രീൻ ഇരുണ്ടതുമാകും. ഇരുണ്ട സ്ക്രീനിലൂടെ കഴ്‌സർ സ്വൈപ്പുചെയ്യുന്നത് വഴി അവ പ്രകാശിപ്പിക്കാം.
ദീപാവലി ആഘോഷവുമായി ഗൂഗിള്‍;സെർച്ച് ബാറിൽ നിന്നും നിങ്ങൾക്കും കത്തിക്കാം

