മുക്കം;ബി.പി. മൊയ്തീന്‍ സേവാമന്ദിറിന്റെ പുതിയ കെട്ടിടം ഞായറാഴ്ച മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനംചെയ്യും. മുക്കം മേഖലാ ബാങ്കിനുസമീപത്താണ് മൂന്നുനിലകെട്ടിടം ഒരുക്കിയിരിക്കുന്നത്. ആധുനിക സൗകര്യങ്ങളോട് കൂടിയതാണ് കെട്ടിടം.
പ്രധാന ഓഫീസും ബി.പി. മൊയ്തീന്‍ സ്മാരക ലൈബ്രറിയും വൃദ്ധക്ഷേമം ലക്ഷ്യമിട്ടുള്ള ‘സായാഹ്ന സ്വര്‍ഗ’ത്തിന്റെ ഓഫീസും കോണ്‍ഫറന്‍സ് ഹാളും ഉള്‍ക്കൊള്ളുന്നതാണ് ഒന്നാംനില. രണ്ടാം നിലയില്‍ കൗണ്‍സലിങ് സെന്ററും യോഗ പരിശീലനഹാളും വനിത തൊഴില്‍പരിശീലന കേന്ദ്രവും മൂന്നാംനിലയില്‍ പൂര്‍ണമായും ഓഡിറ്റോറിയവുമാണ്. 80 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടത്തിന്റെ ആദ്യനില പൂര്‍ണമായും നിര്‍മിച്ച് നല്‍കിയത് നടന്‍ ദിലീപിന്റെ പിതാവിന്റെ പേരിലുള്ള ജി.പി.ചാരിറ്റബിള്‍ ട്രസ്റ്റാണ്. നാട്ടുകാരുടെയും സുമനസ്സുകളുടെയും പ്രവാസികളുടെയും സഹകരണത്തോടെയാണ് മറ്റുനിലകളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചത്.