കുന്ദമംഗലം: മർകസ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂനിറ്റിന്റെയും, മെഡിക്കൽ കോളേജിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ജീവദ്യുതി , പോൾ ബ്ലഡ്, രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ ഉദ്ഘാടനം ചെയ്‌തു. സ്കൂൾ പ്രിൻസിപ്പാൾ മൂസക്കോയ മാവിളി അധ്യക്ഷത വഹിച്ചു.
മർക്കസ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പാൾ ഒ മുഹമ്മദ് സ്വാലിഹ് , മുഖ്യാതിഥിയായിരുന്നു. സ്കൂൾ പിടിഎ പ്രസിഡണ്ട് കെ കെ ഷമീം, കെ അബ്ദുൽ കലാം, ടി കെ ഫിറോസ് ബാബു , കെ വി ജ്യോതിഷ് ,കെ വി അഹമ്മദ് ,ടി കെ ബൈജു സംസാരിച്ചു. അറുപത്തി നാലുപേർ ക്യാമ്പിൽ രക്തം നൽകി. ജി അനീസ് മുഹമ്മദ് സ്വാഗതവും ആബിദ് റഹ്മാൻ നന്ദിയും പറഞ്ഞു.

