സ്ലീപ്പർ കോച്ചുകൾ വെട്ടി കുറച്ച് എ സി കോച്ചുകളാക്കി മാറ്റുന്നതിനെതിരെയും റെയിൽവേയുടെ
കേരളത്തോടുള്ള അവഗണനക്കെതിരെയും ഡിവൈഎഫ്ഐ പ്രക്ഷോഭം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ച പ്രതിഷേധ ട്രെയിൻ യാത്ര ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫും കണ്ണുരിൽ
സെക്രട്ടറി വി കെ സനോജും
ഉദ്ഘാടനം ചെയ്തു.കേരളത്തിലെ തിരക്കേറിയ ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകള്‍ വെട്ടിക്കുറച്ച് എസി കോച്ചുകളാക്കുന്നത് റെയിൽവെ മന്ത്രാലയം തുടരുന്ന സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ പ്രക്ഷോഭം. മലബാർ എക്സ്പ്രസിൽ ഇന്ന് മുതൽ ഒരു സ്ലീപ്പർ കോച്ച് കൂടി കുറച്ചു. തിരക്കേറിയ റൂട്ടുകളിൽ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് റെയിൽവെയുടെ ഈ നീക്കം എന്നാണ് ഉയരുന്ന പ്രതിഷേധം. കേരളത്തിലെ തിരക്കേറിയ നാല് ട്രെയിനുകളിലാണ് റെയിൽവെ ഈയിടെ മാറ്റം വരുത്തിയത്. മാവേലി എക്സ്പ്രസ്, ചെന്നൈ മെയിൽ, വെസ്റ്റ്‌കോസ്റ്റ് എക്സ്പ്രസ് എന്നീ ട്രെയിനുകളിൽ കോച്ചുകളുടെ മാറ്റം കഴിഞ്ഞ ആഴ്ച പ്രാബല്യത്തിൽ വന്നിരുന്നു. മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസിലാണ് ഇന്നു മുതൽ ഒരു സ്ലീപ്പർ കോച്ച് എസി കോച്ചായി മാറുക. നിലവിൽ 10 സ്ലീപ്പർ കോച്ചുകളും 4 എസി ത്രീ ടയർ കോച്ചുകളുമാണ് മലബാർ എക്സ്പ്രസിലുളളത്. പുതിയ മാറ്റത്തോടെ 72 സീറ്റുകള്‍ എസി 3 ടയർ കോച്ചിലേക്ക് മാറും.
സ്ലീപ്പർ കോച്ചുകൾ വെട്ടി കുറച്ച് എ സി കോച്ചുകളാക്കി;നടപടിയ്ക്കെതിരെ ഡിവൈഎഫ്ഐ പ്രക്ഷോഭം
