2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനോ അക്കൗണ്ടിൽ നിക്ഷേപിക്കാനോ ആർബിഐ (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ) അനുവദിച്ച സമയം സെപ്റ്റംബർ 30ന് അവസാനിക്കും. ഈ മാസം മുപ്പതിനകം കൈവശമുള്ള നോട്ടുകൾ മാറ്റുകയോ അക്കൗണ്ടിൽ നിക്ഷേപിക്കുകയോ ചെയ്യാം. ∙ ഒരു വ്യക്തിക്ക് ഒരേസമയം 20,000 രൂപ വരെയാണ് മാറ്റിവാങ്ങാൻ സാധിക്കുക. നോട്ടുകൾ മാറ്റാനുള്ള സൗകര്യം സൗജന്യമാണ്. പ്രത്യേക ഫീസ് നൽകേണ്ടതില്ല.ആർബിഐയുടെ കണക്കനുസരിച്ച് പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളിൽ 76 ശതമാനവും ബാങ്കുകളിൽ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്തിട്ടുണ്ട്. 2016 ലാണ് 2000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് അവതരിപ്പിച്ചത്. ഈ നോട്ടുകളുടെ അച്ചടി 2018–19ൽ അവസാനിപ്പിച്ചു. 2000 രൂപ നോട്ട് ബാങ്കിൽ മാറ്റാം. മേയ് 19നാണ് 2000 രൂപ നോട്ടിന്റെ വിതരണം അവസാനിപ്പിക്കുന്നതായി ആർബിഐ അറിയിച്ചത്.
2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയം കഴിയുന്നു; അവസാന തിയ്യതി ഈ മാസം 30

