മുംബൈ: കളക്ഷൻ റെക്കോർഡുകൾ മറികടന്ന് ബോക്സ് ഓഫീസിൽ പുതു ചരിത്രം കുറിക്കുകയാണ് അറ്റ്ലീ-ഷാരൂഖ് ഖാൻ കൂട്ടുകെട്ടിലെത്തിയ ജവാൻ. റിലീസ് ചെയ്ത് പത്ത് ദിവസം കൊണ്ട് ചിത്രം ഇതുവരെ 797.50 കോടി രൂപ നേടിയെന്ന് നിർമാതാക്കൾ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു. 36 കോടി രൂപയാണ് ഞായറാഴ്ച ഇന്ത്യയിൽ നിന്നുമാത്രം ചിത്രം നേടിയത്.
ചിത്രം ബോക്സ് ഓഫീസിൽ ഉടൻ ആയിരം കോടി കടക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഈ മാസം ഏഴിനാണ് ജവാൻ തിയേറ്ററുകളിലെത്തിയത്. ഷാരൂഖ് ഖാന്റെ കഴിഞ്ഞചിത്രമായ പഠാനും കളക്ഷനിൽ 1000 കോടി എന്ന മാന്ത്രികസംഖ്യയിലെത്തിയിരുന്നു.നേരത്തേ പെെറസി വെബ്സെെറ്റുകളിൽ ചോർന്നിരുന്നുവെങ്കിലും തിയേറ്ററുകളിൽ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ് ജവാൻ