എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ലണ്ടനിലെത്തി. ദ്രൗപദി മുര്‍മുവിന്റെ ലണ്ടന്‍ സന്ദര്‍ശനത്തെ കുറിച്ച് രാഷ്ട്രപതി ഭവന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്ര ഉള്‍പ്പെടെയുള്ള സംഘം രാഷ്ട്രപതിയെ അനുഗമിക്കുന്നുണ്ട്. വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സ്വീകരിച്ചു. തിങ്കളാഴ്ചയാണ് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
President Droupadi Murmu emplanes for London, United Kingdom to attend the State Funeral of H.M. Queen Elizabeth II and offer condolences on behalf of the Government of India. pic.twitter.com/HEFkhoh62J
— President of India (@rashtrapatibhvn) September 17, 2022
മൂന്ന് ദിവസം രാഷ്ട്രപതി ലണ്ടനിലുണ്ടാവും. സംസ്‌കാര ചടങ്ങുകളിലും ചാള്‍സ് മൂന്നാമന്റെ ക്ഷണപ്രകാരമുള്ള വിരുന്നിലും പങ്കെടുക്കും. ലോകനേതാക്കള്‍ക്കായി ബക്കിങ്ഹാം കൊട്ടാരത്തില്‍ ഞായറാഴ്ചയാണ് വിരുന്നൊരുക്കിയിരിക്കുന്നത്.
നൂറിലേറെ രാഷ്ട്രത്തലവന്മാര്‍ അടക്കം 2,000 അതിഥികളുടെ സാന്നിധ്യത്തില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളിലാണ് എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങുകള്‍. കഴിഞ്ഞ വര്‍ഷം മരിച്ച ഭര്‍ത്താവ് ഫിലിപ് രാജകുമാരന് അരികെയാണു രാജ്ഞിയുടെ അന്ത്യവിശ്രമം.