കുന്ദമംഗലം പഞ്ചായത്തിലെ പന്തീർപാടം പണ്ടാരപ്പറമ്പ് തേവർക്കണ്ടി റോഡ് ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യവുമായി പന്തീർപാടം ടൗൺ മുസ്ലിം ലീഗ് കമ്മിയുടെ നേതൃത്വത്തിൽ മുൻ എം എൽ എ യു സി രാമൻ നയിക്കുന്ന രാപ്പകൽ സമരം കൊടുവള്ളി എംഎൽ എ എം കെ മുനീർ ഉദ്ഘാടനം ചെയ്തു.പന്തീർപാടം നൊച്ചിപ്പോയിൽ ഭാഗത്താണ് സമരപന്തൽ ഒരുക്കിയിരിക്കുന്നത്.

പന്തീർപാടം ടൗൺ മുസ്ലിം ലീഗ് പ്രസിഡന്റ് കെ കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ എൻ സുബ്രമണ്യൻ ,പി കെ ഫിറോസ്,നിസാബ് ,ടി മൊയ്‌ദീൻ കോയ,എം ധനീഷ് ലാൽ ബാബു നെല്ലൂളി ഖാലിദ് കിളിമുണ്ട ഒ ഹുസൈൻ,ഇ പി ബാബു,അരിയിൽ മൊയ്‌ദീൻ ഹാജി ,സി വി സംജിത്ത് ,ഓ എം നൗഷാദ്, ഓ സലിം,കെ കെ ഷമീൽ , കെ കെ സി നൗഷാദ്, കായക്കൽ അഷ്‌റഫ് ,സി പി ശിഹാബ് പാലക്കൽ എന്നിവർ പങ്കെടുത്തു.വൈകീട്ട് 4 മണിക്ക് ആരംഭിച്ച സമരം രാത്രി 11 മണിക്കാണ് അവസാനിക്കുക
കാലങ്ങളായി ശോചനീയാവസ്ഥയിലായി കിടക്കുന്ന റോഡിൻറെ അവസ്ഥയ്ക്ക് പരിഹാരം എത്രയും പെട്ടന്ന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടക്കുന്നത്

