മാധ്യമപ്രവർത്തകർ കെഎം ബഷീറിനെ വാഹനമിടച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം. മൂന്ന് പ്രാവശ്യം ആവശ്യപെട്ടിട്ടും ഹാജരാകാത്തതിനാലാണ് നടപടി.ഇരുവരോടും ഇന്ന് ഹാജരാകാൻ കോടതി ഉത്തരവിട്ടിരുന്നു. അടുത്ത മാസം 12ന് കോടതിയിൽ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു.
അതേസമയം, രണ്ടാം പ്രതിയും ശ്രീറാമിന്റെ സുഹൃത്തുമായ വഫ ഫിറോസ് ഇന്ന് കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു. അൻപതിനായിരം രൂപയുടെ സ്വന്തം ജാമ്യം ബോൻഡിന്മേലും തുല്യ തുകയ്ക്കുള്ള രണ്ടാൾ ജാമ്യ ബോൻഡിന്മേലുമാണ് കോടതി വഫ ഫിറോസിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.

