രൂക്ഷമായ വിലക്കയറ്റത്തിനും, സപ്ലൈക്കോ സ്തംഭനത്തിനും എതിരെ ബി.ജെ.പി. കുന്ദമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്ത്വത്തിൽ കുന്ദമംഗലം സപ്ലൈക്കോ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
ഓണക്കാലത്ത് മലയാളികളെ പട്ടിണി യിലാക്കിയ സർക്കാരാണ് പിണറായി സർക്കാർ അവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിർത്തുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ പിണറായി സർക്കാറിൻ്റെ വാക്കും, പഴയ ചാക്കും ഒരു പോലെയാണെന്നും മലയാളിക്ക് കഞ്ഞി വെക്കാനുള്ള അരി പോലും സപ്ലൈക്കോയിൽ ഇല്ലെന്നും ധർണ്ണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിച്ച യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ് C.R. പ്രഫുൽ കൃഷ്ണ ആരോപിച്ചു. മണ്ഡലം അദ്ധ്യക്ഷൻ സുധീർ കുന്ദമംഗലം അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മണ്ഡലം ജന:സെക്ര:പി.സിദ്ധാർത്ഥൻ സ്വാഗതം പറഞ്ഞു, ടി. ചക്രായുധൻ സമാപന പ്രസംഗം നടത്തി, സനൂപ് മായനാട് നന്ദി പ്രകാശിപ്പിച്ചു.
മനോജ് കൊളേരി, ജിബിൻ മാടഞ്ചേരി,അനിത ഏറങ്ങാട്ട് ,KPചന്ദ്രൻ , KC രാജൻ, പ്രവീൺ പടനിലം, സുനോജ് കുമാർ, ധന്യ, ശ്രീകല, പ്രസീത, പി.ശ്രീരാജ്, അമ്പിളി,എന്നിവർ സംസാരിച്ചു.
ഏരിയ നേതാക്കളായ ബിന്ധു, VK വിജു, സിജിത്ത് കുട്ടാണി, ജനാർദ്ദനൻ, ബിബിൻ കൃഷ്ണ, സിബി, രജിത്ത്, ഹരി നാരായണൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.