Trending

സി.ഡബ്ലു. ആർ.ഡി.എമ്മിൽ കാലാവസ്ഥാ മാറ്റ പഠന പ്രദർശന കേന്ദ്രം ഉത്ഘാടനം ചെയ്തു

സി ഡബ്ലിയു ആർ ഡി എമ്മിൽ പുതുതായി സ്ഥാപിച്ച കാലാവസ്ഥാ മാറ്റ പഠന ലാബിന്റെ ഉദ്ഘാടനം ബഹു കോഴിക്കോട് മേയർ ഡോ ബീനാ ഫിലിപ്പ് നിർവഹിച്ചു. അഡ്വ പി ടി എ റഹിം, ബഹു എം എൽ എ കുന്നമംഗലം അധ്യക്ഷത വഹിച്ചു. ഡോ. മനോജ് പി. സാമുവൽ (എക്സിക്യുട്ടീവ് ഡയറക്ടർ, സി.ഡബ്ലു ആർ.ഡി.എം) സ്വാഗതം പറഞ്ഞു. യൂറോപ്യൻ യൂണിയന്റെ ഊർജ- കാലാവസ്ഥാ മാറ്റം ഗ്രൂപ്പ്‌ ഫസ്റ്റ് കൗൺസിലർ എഡ്വിൻ കോക്കോക് മുഖ്യാതിഥിയായിരുന്നു. ഇന്തോ-ജർമൻ ക്ലൈമറ്റ് ആക്ഷൻ പ്രോജക്ട് മാനേജർ കാരൻ ഡെക്കൻബേച് , ജയ് കുമാർ ഗൗരവ് (സീനിയർ അഡ്വസർ GIZ)മാധവൻ കെ (കുന്നമംഗലംബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ) പ്രൊഫ കല്യാൺ ചക്രവർത്തി , ( ഡയറക്ടർ,KSOM)അമ്പിളി ജി.കെഎന്നിവർ പങ്കെടുത്തു . യൂറോപ്യൻ യൂണിയന്റെയും ജർമ്മൻ ഫെഡറൽ മന്ത്രാലയം- ഇക്കണോമിക് അഫയേഴ്സ് ആൻഡ് ക്ലൈമറ്റ് ആക്ഷൻ (ബി.എം.ഡബ്ലു. കെ ) ധനസഹായം നൽകുന്ന ഇന്ത്യ ക്ലൈമറ്റ് ആക്ഷൻ പദ്ധതി യുടെയും സാമ്പത്തിക സഹായത്തോടെ
GIZ ആണ് ഇന്ത്യയിലെ രണ്ടാമത്തെ ഇത്തരത്തിലുള്ള പുതിയ പ്രദർശന സംവിധാനം സി.ഡബ്ലു. ആർ.ഡി.എമ്മിൽ സജ്ജമാക്കിയത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ഓരോ വ്യക്തിയിലേക്കും വിവിധ രോഗങ്ങളായി അനുഭവിച്ചു തുടങ്ങിയെന്നും ഇതിനെ നേരിടാൻ യുവ തലമുറ മുന്നോട്ട് വരേണ്ട സമയമാണിതെന്നും മേയർ ഡോ.ബീന ഫിലിപ്പ് അഭിപായപ്പെട്ടു
പൊതുജനങ്ങൾക്കും സ്കൂൾ കോളേജ് വിദ്യാർഥികൾക്കും പ്രവേശനം സൗജന്യമായിരിക്കും. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെ കാലാവസ്ഥാ മ്യൂസിയം സന്ദർശിക്കാവുന്നതാണ്. കാലാവസ്ഥാ മാറ്റത്തിന്റെ കാരണങ്ങളും ഭവിഷ്യത്തുക്കളും പരിഹാര നിർദേശങ്ങളും പ്രതിപാദിച്ചു കൊണ്ടുള്ള പ്രദർശന വസ്തുക്കൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!