തൃശൂർ കണിമംഗലത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ മുപ്പതിലേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്. അമ്പതിലേറെ പേർ ബസിൽ ഉണ്ടായിരുന്നതായാണ് വിവരം. യാത്രക്കാരിൽ കൂടുതൽ പേരും സ്കൂൾ, കോളജ് വിദ്യാർഥികളാണ്.
പരുക്കേറ്റവരെ എലൈറ്റ് ആശുപത്രിയിലും സമീപത്തെ മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചു. മറിഞ്ഞ ബസ്സിന്റെ ഡീസൽ ടാങ്ക് ചോർന്നു. അഗ്നിശമന സേനയെത്തി ഇത് വൃത്തിയാക്കുന്നു.
സ്വാകാര്യ ബസ് മറിഞ്ഞു; മുപ്പത് പേർക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം

