ആനിമേറ്റര്‍മാരെ നിയമിക്കുന്നു
കോഴിക്കോട് കുടുംബശ്രീയുടെ കീഴില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍നിന്നും ആനിമേറ്റര്‍മാരെ നിയമിക്കുന്നു. ജില്ലയില്‍ സ്ഥിര താമസക്കാരായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 18 നും 40നുമിടയില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. 10-ാം ക്ലാസ് വിജയിച്ചിരിക്കണം. കുടുംബശ്രീ അംഗമോ കുടുംബാംഗമോ ആയവര്‍ക്കും പരിശീലനം, യോഗം നടത്തിപ്പ്, അക്കൗണ്ടിങ്, കമ്പ്യൂട്ടര്‍ എന്നിവയില്‍ പരിജ്ഞാനമുളളവര്‍ക്കും മുന്‍ഗണന നല്‍കുമെന്ന് ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു. വെളള പേപ്പറില്‍ തയ്യാറാക്കിയ ബയോഡാറ്റ സഹിതം ആഗസ്റ്റ് 25ന് വൈകീട്ട് അഞ്ചിനകം കുടുംബശ്രീ ജില്ലാ മിഷന് ഓഫീസ്, സിവില്സ്റ്റേഷന്, കോഴിക്കോട് 673020 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷിക്കണം.
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ നിയനം
കോഴിക്കോട് സര്‍ക്കാര്‍ ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്കു കീഴില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കറെ നിയമിക്കുന്നു. യോഗ്യത: പ്ലസ് ടു, ഡി.സി.എ. നെറ്റ് വര്‍ക്കിലുള്ള പ്രവൃത്തി പരിചയം അഭിലഷണീയ യോഗ്യതയാണ്. ഹോമിയോ കോളേജില്‍നിന്നും 5 കിലോമീറ്റര്‍ ദൂരപരിധിക്കുള്ളില്‍ താമസിക്കുന്നവരായിരിക്കണം. ദിവസവേതനമായി 400 രൂപ ലഭിക്കും. താല്പര്യമുള്ളവര് ആഗസ്റ്റ് 25ന് രാവിലെ 10 മണിക്ക് കോളേജ് പ്രിന്‍സിപ്പാളിന്റെ ചേമ്പറില്‍ നടക്കുന്ന വാക്ക്- ഇന്‍- ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
എല്‍പിഎസ് എ അറബിക് അഭിമുഖം
പൊതു വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ലാംഗ്വേജ് ടീച്ചര്‍ അറബിക് എല്‍പിഎസ് തസ്തികയിലേക്ക് കാറ്റഗറി നമ്പര്‍ 460/20 എന്‍സിഎ വിജ്ഞാപന പ്രകാരം അപേക്ഷിച്ച ഈഴവ, തിയ്യ, ബില്ലവ വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെപ്റ്റംബര്‍ ഒന്നിന് രാവിലെ 9.45 മുതലും കാറ്റഗറി നമ്പര്‍ 459/20 എന്‍സിഎ വിജ്ഞാപന പ്രകാരം അപേക്ഷിച്ച എസ്ഐസിയു നാടാര്‍ വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെപ്റ്റംബര്‍ രണ്ടിന് രാവിലെ 9.30 മുതലും കോഴിക്കോട് ജില്ലാ പിഎസ്സി ഓഫീസില്‍ അഭിമുഖം നടത്തുമെന്ന് ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും ഫേസ് ഷീല്‍ഡ് ധരിക്കുകയും ചെയ്യണം. പിഎസ് സി വെബ്സൈറ്റില്‍നിന്നും കോവിഡ് ചോദ്യാവലി ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രൊഫൈലില്‍ അപ് ലോഡ് ചെയ്യണം. ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ അഡ്മിഷന് ടിക്കറ്റ് ലഭ്യമാക്കിയതിനാല്‍ വ്യക്തിഗത മെമ്മോ അയക്കില്ല. പ്രൊഫൈലില്‍ അഡ്മിഷന് ടിക്കറ്റ് ലഭ്യമാകാത്തവര്‍ ജില്ലാ പി എസ് സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0495 2371971.
ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 അഭിമുഖം
കോഴിക്കോട് ജില്ലയിലെ ആരോഗ്യവകുപ്പില്‍ കാറ്റഗറി നമ്പര്‍ 529/19 പ്രകാരമുള്ള ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരും സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ചവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെപ്റ്റംബര്‍ 2, 3, 8, 9, 10 തീയതികളില്‍ ജില്ലാ പിഎസ്സി ഓഫീസില്‍ അഭിമുഖം നടത്തുമെന്ന് ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും ഫേസ് ഷീല്‍ഡ് ധരിക്കുകയും ചെയ്യണം. പിഎസ് സി വെബ്സൈറ്റില്‍നിന്നും കോവിഡ് ചോദ്യാവലി ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രൊഫൈലില്‍ അപ് ലോഡ് ചെയ്യണം. ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ അഡ്മിഷന് ടിക്കറ്റ് ലഭ്യമാക്കിയതിനാല്‍ വ്യക്തിഗത മെമ്മോ അയക്കില്ല. പ്രൊഫൈലില്‍ അഡ്മിഷന് ടിക്കറ്റ് ലഭ്യമാകാത്തവര്‍ ജില്ലാ പി എസ് സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0495 2371971.
ഫാഷന്‍ ഡിസൈനിങ് കോഴ്സ് പ്രവേശനം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ നടത്തുന്ന രണ്ട് വര്‍ഷത്തെ ഫാഷന്‍ ഡിസൈനിങ് കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമും പ്രോസ്പെക്ടസും ആഗസ്റ്റ് ഒന്‍പത് മുതല്‍ www.sitttrkerala.ac.in എന്ന വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. സ്വയം സാക്ഷ്യപ്പെടുത്തിയ നിര്‍ദ്ദിഷ്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, രജിസ്ട്രേഷന് ഫീസ് 25 രൂപ എന്നിവ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനത്തില്‍ ആഗസ്റ്റ് 31ന് വൈകീട്ട് നാല് മണിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
കൂണ് അധിഷ്ഠിത മൂല്യവര്‍ധിത ഉത്പന്നങ്ങള്‍- ഓണ്‍ലൈന്‍ പരിശീലനം 27ന്
ഭക്ഷ്യ ഉല്പാദനത്തില് സ്വയംപര്യാപ്തത കൈവരികുന്നതിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്മെന്റിന്റെ അഭിമുഖ്യത്തില്‍ കൂണ് അധിഷ്ഠിത മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്നതിന് ഓഗസ്റ്റ് 27ന് സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നല്കുന്നു. ചെറുകിട സംരഭകര്‍ക്ക് ആരംഭിക്കാന്‍ കഴിയുന്ന കൂണ് ഉത്പന്നങ്ങളുടെ സെഷന് ആണ് സംഘടിപ്പിക്കുന്നത്. രജിസ്ട്രേഷന് www.kied.info വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 7403180193, 9605542061 നമ്പറുകളില്‍ ബന്ധപെടുകയോ ചെയ്യാം.
ടെണ്ടര്‍ ക്ഷണിച്ചു
തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍വ്വഹണം നടത്തുന്ന മരാമത്ത് പ്രവൃത്തികളുടെ പ്രവര്‍ത്തനത്തിനായി ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്ന അവസാന തീയതി സെപ്തംബര്‍ നാല് വൈകീട്ട് അഞ്ച് വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് https://tender.lsgkerala.gov.in/pages/displayTender.php, www.etenders.kerala.gov.in
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ മലപ്പുറം ജില്ലയിലെ പാതായ്ക്കര ഗവ. ഐ.ടി.ഐ യില്‍ അരിത്തമാറ്റിക് കം ഡ്രോയിംഗ് ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. മൂന്ന് വര്‍ഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമയാണ് യോഗ്യത. മണിക്കൂര്‍ അടിസ്ഥാനത്തില്‍ പരമാവധി 945 രൂപയാണ് പ്രതിദിന വേതനം. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ആഗസ്റ്റ് 27 ന് രാവിലെ 10.30 ന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ച്ചയ്ക്ക് നേരിട്ട് ഹാജരാകണമെന്ന് ട്രെിയനിംഗ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496286560.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ലേഡീസ് ഹോസ്റ്റലിലേക്ക് റഫ്രിജറേറ്റര്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 25 ഉച്ചക്ക് രണ്ട് മണി. ഫോണ്‍ : 0495 2383220, 2383210.
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം
കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേനെ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ തൊഴിലവസരം. അസിസ്റ്റന്റ് മാനേജര്‍ സെയില്‍സ്, സെയില്‍സ് സൂപ്പര്‍വൈസര്‍ (യോഗ്യത : ബിരുദം), സെയില്‍സ് എക്സിക്യൂട്ടീവ് ( യോഗ്യത : +2), വെയര്‍ ഹൗസ് സൂപ്പര്‍വൈസര്‍ (യോഗ്യത : ഡിപ്ലോമ), ടെക്നീഷ്യന് (യോഗ്യത : ഡിപ്ലോമ / ഐ.ടി.ഐ ഇന്‍ ഫിറ്റര്‍ / ഓട്ടോമൊബൈല്‍/ മെക്കാനിക്കല്‍) ഒഴിവുകളിലേക്ക് ആഗസ്റ്റ് 24ന് കൂടിക്കാഴ്ച നടത്തും. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം calicutemployabilityjob@gmail.com എന്ന ഇ മെയിലില്‍ ആഗസ്ത് 22 ന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണമെന്ന്് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. സമയക്രമം അനുവദിക്കുന്ന മുറക്ക് ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍ – 0495 2370176.
ഡിഗ്രി, പി.ജി പ്രവേശനം- സൗജന്യ വെബിനാര്‍
ഇന്ത്യയിലെ മികവിന്റെ കേന്ദ്രങ്ങളില്‍ ഡിഗ്രി, പിജി പ്രവേശനത്തിന്റെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലെ കരിയര്‍ ഡെവലപ്മെന്റ് സെന്റിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ വെബിനാര്‍ നടത്തുന്നു. ഡല്‍ഹി യൂണിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി തുയങ്ങിയവയിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 6238374261, 9847584216, 9544512883 നമ്പറുകളില്‍ ബന്ധപ്പെടാം.
മോട്ടോര്‍ തൊഴിലാളികള്‍ക്ക് 1000 രൂപ ധനസഹായം
കോവിഡ് മാഹാമാരിയെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് 2005 ലെ പരിഷ്കരിച്ച കേരളാ മോട്ടോര്‍ തൊഴിലാളി പദ്ധതിയിലെ തൊഴിലാളികള്‍ക്കും പുതുതായി രജിസ്റ്റര്‍ ചെയ്ത സ്കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ക്കും ആട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങള്‍ക്കും നാലാം ഘട്ട കോവിഡ് നസഹായമായി 1000 രൂപ പ്രഖ്യാപിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. നിലവില്‍ കോവിഡ് ധനസഹായം കൈപ്പറ്റിയ തൊഴിലാളികള്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല

