മാവൂർ റയോൺസ് സ്ഥിതി ചെയ്ത സ്ഥലത്ത് തൊഴിൽ അവസരമുള്ള പദ്ധതികൾ ആരംഭിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് മലബാർ ഡവലെപ്പ്മെൻ്റ് ഫോറം കുന്ദമംഗലം ചാപ്റ്റർ രൂപീകരണ യോഗം സർക്കാറിനോടാവശ്യപ്പെട്ടു.
സാമ്പത്തിക പ്രതിസന്ധി ഉണ്ടങ്കിൽ പ്രവാസി വ്യാവസായികളെ ഉൾപ്പെടുത്തി സർക്കാർ മുൻകൈ എടുത്ത് കൺസോ ഷ്യം രുപീകരിച്ച് വ്യവസായ പാർക്കും ,ഐ.ടി പാർക്കും ചാലിയാർ കേൻന്ദ്രീകരിച്ച് ടൂറിസം പദ്ധതിയും നടപ്പിലാക്കണം.
അതിനായി സ്ഥലം MLA, എം.പി വിവിധ മന്ത്രിമാർ ഉൾപ്പെടെ യുള്ളവരെ എ.ഡി.ഫ് ഭാരവാഹികൾ നേരിൽ കാണും.
ചെറൂപ്പയിൽ സർക്കാറിനെ ഏൽ പ്പിച്ച കാൻസർ സെൻ്റർ അടിയന്തിരമായി ആരോഗ്യ വകുപ്പ് എറ്റെടുത്ത് തിരുവനന്തപുരത്തെ ശ്രിചിത്രാ കാൻസർ സെൻ്റർ മാതൃകയിൽ ആധുനിക കാൻസർ ചികിൽസാ കേൻന്ദ്രമാക്കി മാറ്റണം.
കുന്ദമംഗലം പഞ്ചായത്തിനെ മുൻസിപ്പാലിറ്റി ആക്കണം.
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും സംസ്ക്കാരിക സ്ഥാപനങ്ങളും ഉള്ള കുന്ദമംഗലത്ത് വലിയ ഗതാഗത കുരുക്കാണ് ഉള്ളത് തിരദേശ റോഡും വൈപ്പാസും വാഗ്ദാനമായി മാറുകയാണ് അടിയന്തിരമായി പരിഹാരമുണ്ടാക്കണമെന്ന് യോഗം സർക്കാറിനോടാവശ്യപെട്ടു.
കുന്ദമംഗലം നിയേജക മണ്ഡലത്തിലെ അറ് പഞ്ചായത്തുകളിലെയും മുഴുവൻ ജന: പ്രതിനിധികളുടെയും യോഗം എം.എൽ. എ യുടെ സാന്നിധ്യത്തിൽ വിളിച്ച് ചേർത്ത് സമഗ്ര വികസന വികസന റിപ്പോർട്ട് തയ്യാറാക്കും.
എം ഡി ഫ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് എസ്സ് എ അബുബക്കറിൻ്റെ അദ്യക്ഷതയിൽ ചേർന്ന ചാപ്റ്റർ രൂപീകരണ യോഗം എം.ഡി.ഫ് ചെയർ മാൻ യു എ നസീർ ഉൽഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് സുജാത വർമ്മ മുഖ്യ പ്രഭാഷണം നടത്തി.
സിന്ധു പുഴക്കൽ, സൗദ ഹസ്സൻ,
അബ്ദുറഹിമാൻ ഇടക്കുനി. വി.പി സന്തേഷ് കുമാർ
ഗുലാം ഹുസൈൻ കൊളക്കാടൻ, സഹദ് പുറക്കാട്, ഹാരിസ് കോസ്മോസ്, പി.എ ആസാദ് പ്രത്യൂ രാജ്, നാറാത്ത്, എന്നിവർ സംസാരിച്ചു.
മുഖ്യരക്ഷാധികാരിയായി കെ.പി. വസന്തരാജ്
പ്രസിഡൻ്റായി ഡോ: കെ ഇ. ശ്രീധരൻ,വർക്കിംഗ് പ്രസിഡൻറായി
അനുലിബ തയ്യിൽ,ജന: സെക്രട്ടറിയായി ടി. മുഹമ്മദ് മുസ്ഥഫ,
ഓർഗനൈസിംഗ് സെക്രട്ടറിയായി സുബൈർ പന്തിരാങ്കാവ്,
ട്രഷററായി C.A രശ്മിഎന്നിവരെയും തിരഞ്ഞെടുത്തു. സെക്രട്ടറി ഫ്രീഡാ പോൾ സ്വാഗതവും ചാപ്റ്റർ ജന: സെക്രട്ടറി ടി. മുഹമ്മദ് മുസ്ഥഫ നന്ദിയും പറഞ്ഞു

