ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ കൊവിഡ് വാക്സിന്റെ ഇന്ത്യയിലെ രണ്ടാംഘട്ട പരീക്ഷണം ഈയാഴ്ച ആരംഭിക്കും. രാജ്യത്തെ പത്ത് കേന്ദ്രങ്ങളിലായി പരീക്ഷണം നടക്കുമെന്ന് പുനെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു.
വാക്സിന്‍ പരീക്ഷണത്തിന്റെ പുരോഗതി വിലയിരുത്താന്‍ കഴിഞ്ഞ് ദിവസം നടന്ന യോഗത്തിന് ശേഷമാണ് പുതിയ നടപടി. നീതി അയോഗ് അംഗ് വികെ പോള്‍, യൂണിയന്‍ ഹെല്‍ത്ത് സെക്രട്ടറി രാജേഷ് ഭൂഷന്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ വാക്സിന്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന ഭാരത് ബയോട്ടെക്ക്, സൈഡസ് കാഡില, സീറം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവരും പങ്കെടുത്തിരുന്നു.