തിരുവനന്തപുരം : നയതന്ത്ര പാർസൽ സംബന്ധിച്ച് പ്രോട്ടോക്കോൾ ഓഫീസറുടെ വിശദീകരണത്തിന് മറുപടിയുമായി മന്ത്രി കെ ടി ജലീൽ. ഇക്കാര്യത്തിൽ മറുപടി പറയേണ്ടത് താനല്ല കസ്റ്റംസാണെന്ന് മന്ത്രി . പ്രോട്ടോക്കോൾ ഓഫീസറുടെ അനുമതിയില്ലാതെ പാർസൽ കസ്റ്റംസ് എങ്ങനെ വിട്ടുകൊടുത്തുവെന്ന് വിശദീകരണം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
സംഭവം ഏത് ഏജൻസിയും അന്വേഷിക്കട്ടെ, അതിൽ ആശങ്കയില്ല. വ്യക്തിപരമായ ബന്ധങ്ങളുടെ പേരിൽ വരുന്ന ലഗേജുകൾക്ക് പ്രോട്ടോക്കോൾ ആവശ്യമില്ല. ഉദ്യോഗസ്ഥരുമായുള്ള സൗഹൃദത്തിന്റെ പേരിൽ കൊണ്ടുവരുന്നതാണെന്നും ഇതിന് വിശദീകരണം ആവശ്യമെങ്കിൽ നൽകേണ്ടത് കോൺസുലേറ്റ് ജനറലെന്നും കെ ടി ജലീൽ. അതേസമയം കഴിഞ്ഞ രണ്ട് വർഷമായി നയതന്ത്ര പാഴ്‌സലുകൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ വെളിപ്പെടുത്തിയിരുന്നു. കസ്റ്റംസിനെ ഇക്കാര്യം അറിയിച്ചത് പ്രോട്ടോക്കോൾ ഓഫീസർ ബി സുനിൽ കുമാറാണ്

