കുന്ദമംഗലം സബ്ജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും അധ്യാപക ശിൽപശാലയും പോൾ കെ. ജെ അസിസ്റന്റ് എഡ്യുക്കേഷൻ ഓഫീസർ കുന്നമംഗലം ഉദ്ഘാടനം ചെയ്തു. അധ്യാപക ശിൽപശാല സാഹിത്യകാരനും കവിയുമായ ബിജു കാവിൽ നയിച്ചു. ഉച്ചക്ക് ശേഷം നടന്ന സർഗ സല്ലാപത്തിന് ഹാഷിദ് കെ.സി ട്രെയിനർ നേതൃത്വം നൽകി. – ഹെഡ്മാസ്റ്റർ ഫോറം പ്രതിനിധി ബഷീർ എം.പി അധ്യക്ഷത വഹിച്ചു. സാജിദ് എം.എ – എ.കെ. മുഹമ്മദ് അഷ്റഫ് – എന്നിവർ ആശംസ നേർന്നു. സ്വാഗതം വിദ്യാരംഗം കോഡിനേറ്റർ അനുശ്രീ യും നന്ദി ആരിഫും പറഞ്ഞു

