GLOBAL International

ട്രംപിന്റെ അന്ത്യശാസനം തള്ളി ഇറാന്‍; ശത്രുവിന് മുന്നില്‍ മുട്ടുമടക്കില്ലെന്ന് ഖമനേയി

ടെഹ്‌റാന്‍: ടെഹ്‌റാന്‍: നിരുപാധികം കീഴടങ്ങണമെന്ന ഡൊണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം തള്ളി ഇറാന്‍. ശത്രുവിനുമുന്നില്‍ കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി പറഞ്ഞു. ശത്രുവിന് മുന്നില്‍ മുട്ടുമടക്കില്ലെന്നാണ് ഇറാന്റെ നിലപാട്. അതേസമയം, ഇസ്രയേല്‍ ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങളില്‍ അമേരിക്ക നേരിട്ട് പങ്കാളി ആയേക്കുമെന്നാണ് സൂചന.

പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ സൈന്യത്തെ അയയ്ക്കുന്നതായും പടയൊരുക്കം ശക്തിപ്പെടുത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇറാന്‍ ആണവായുധം നേടുന്നതിന് തൊട്ടരികില്‍ എത്തിയെന്നും തടയാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇന്നലെ രാത്രിയില്‍ ഉടനീളം തെഹ്‌റാനിലടക്കം ഇസ്രയേലിന്റെ ആക്രമണമുണ്ടായി. ഇതിനിടെ, ഇസ്രയേലി നഗരങ്ങളെ ലക്ഷ്യമാക്കി രാത്രിയിലും ഇറാന്റെ മിസൈല്‍ ആക്രമണവും തുടര്‍ന്നു.ഹൈഫയിലേക്കും ടെല്‍ അവീവിലേക്കും ഇറാന്‍ അയച്ച മിസൈലുകള്‍ തകര്‍ത്തെന്ന് ഇസ്രായേല്‍ അറിയിച്ചു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!