National News

ഡൽഹിയിൽ വെടിവെപ്പ്; രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു

ഡൽഹിയിൽ ആർകെ പുരത്തുണ്ടായ വെടിവയ്‌പ്പിൽ രണ്ടു സ്ത്രീകൾ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ ആർകെ പുരം അംബേദ്ക്കർ ഭാസ്‌തിയിൽ ഉണ്ടായ വെടിവെപ്പിൽ പിങ്കി, ജ്യോതി എന്നീ സ്ത്രീകളാണ് മരിച്ചത്. വെടിയേറ്റതിനു പിന്നാലെ ഇരുവരെയും എയിംസ് ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് രണ്ടുപേർ തമ്മിലുണ്ടായ തർക്കം കുടുംബവഴക്കിൽ കലാശിച്ചതിനെ തുടർന്നാണ് വെടിവയ്പുണ്ടായതെന്ന് പറയപ്പെടുന്നു. മരിച്ച സ്ത്രീകളുടെ ബന്ധുക്കളായ രണ്ടു യുവാക്കൾ ചേർന്നാണ് വെടിവച്ചതെന്നാണ് സൂചന. കേസ് റജിസ്റ്റർ ചെയ്തെന്നും അക്രമികൾക്കായി തിരച്ചിൽ ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!